ഒരു ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’. സിനിമയുടെ ഫസ്റ്റ് ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവൃതയുടെ ക്യാരക്ടര്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഗീത’ എന്ന കഥാപാത്രമായാണ് സംവൃത സിനിമയില്‍ വേഷമിടുന്നത്. ബിജു മേനോന്റെ നായിക കഥാപാത്രമാണ് സംവൃതയുടേത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ റിലീസ് ചെയ്തിരുന്നു.

Read Also: ബിജു മേനോൻ-സംവൃത ചിത്രം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ ടീസർ

ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് സംവൃത സുനിലാണ്. സംവൃത സുനില്‍ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. കുടുംബചിത്രമായൊരുക്കുന്ന സിനിമയില്‍ ബിജു മേനോന്‍ കഥാപാത്രത്തിന്റെ ഭാര്യവേഷത്തിലായിരിക്കും സംവൃതയെത്തുക. ചിത്രം ഒരു ആക്ഷേപഹാസ്യമാണ് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

അലന്‍സിയര്‍, സുധി കോപ്പ, ദിനേഷ് പ്രഭാകര്‍, ഭഗത്, സൈജു കുറുപ്പ്, ധര്‍മ്മജന്‍, ശ്രീലക്ഷ്മി, ശ്രീകാന്ത് മുരളി എന്നിവര്‍ പ്രധാന അഭിനേതാക്കളാകുന്നു. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ സജീവ് പാഴൂരിന്റേതാണ് സ്‌ക്രിപ്റ്റ്. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook