Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

എന്റെ ബർത്ത്ഡേ ബോയ്; പ്രിയപ്പെട്ടവന് ആശംസകളുമായി സംവൃത

ഭർത്താവിന് ജന്മദിനം ആശംസിച്ചു കൊണ്ടുള്ള സംവൃതയുടെ പോസ്റ്റാണ് ഇപ്പോൾ​​ ശ്രദ്ധ നേടുന്നത്

Samvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha Family Photo, Samvritha sunil films, IE Malayalam, ഐഇ മലയാളം

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. കഴിഞ്ഞ ഫെബ്രുവരിയിൽ മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ചോറൂൺ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.

ഇപ്പോഴിതാ, ഭർത്താവ് അഖിൽ രാജിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള സംവൃതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്​​ ശ്രദ്ധ നേടുന്നത്. “എന്റെ ബർത്ത്ഡേ ബോയ്,” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സംവൃത കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

കുടുംബത്തിനൊപ്പമുള്ള ഒരു ചിത്രവും അടുത്തിടെ സംവൃത പങ്കുവച്ചിരുന്നു. ഇളയമകൾ രുദ്രയെ എടുത്തുയർത്തുന്ന സംവൃതയേയും തൊട്ടടുത്തിരിക്കുന്ന ഭർത്താവ് അഖിലിനേയും മകൻ അഗസ്ത്യയേയും ചിത്രത്തിൽ കാണാം.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മക്കളെ കുറിച്ചുള്ള വിശേഷങ്ങൾ സംവൃത പങ്കുവച്ചിരുന്നു. “ഇത്രനാളും അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ചു വളർത്തിയിട്ട് പുതിയ കുഞ്ഞു വരുമ്പോൾ എന്തു സംഭവിക്കുമെന്ന് എനിക്ക് ടെൻഷനുണ്ടായിരുന്നു. ഇവിടെ ആറാം മാസത്തെ സ്കാനിംഗിൽ തന്നെ കുട്ടി ആണോ പെണ്ണോ എന്നു പറയും. ആൺ കുട്ടിയാണെന്നറിഞ്ഞപ്പോൾ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു. അവനാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പോൾ രുദ്രയുടെ ഡയപ്പർ മാറ്റാനും കാര്യങ്ങൾ ചെയ്യാനുമെല്ലാം സഹായിക്കും. സ്നേഹം വന്നാൽ പിന്നെ ഉമ്മ വച്ചു ശരിയാക്കും. എത്ര മോശം മൂഡിലാണെങ്കിലും അഗസ്ത്യ കൊഞ്ചിച്ചാൽ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴേ നല്ല കൂട്ടുകാരാണ്,” സംവൃത പറയുന്നു.

 

View this post on Instagram

 

A post shared by Samvritha Akhil (@samvrithaakhil)

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

“വിവാഹം കഴിഞ്ഞപ്പോൾ സിനിമയിലേക്ക് മടങ്ങിവരണം എന്ന തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. യുഎസിലാണ് താമസിക്കാൻ പോകുന്നതെന്ന് അറിയാമായിരുന്നു. അവിടെനിന്നും ഇവിടെ വന്നു സിനിമ ചെയ്യുക എന്നത് സാധിക്കില്ലെന്ന് അറിയാം. പിന്നെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു സിനിമ ചെയ്യേണ്ട എന്ന്. കരിയറിൽ വളരെ തിരക്കുളള സമയത്തായിരുന്നു എന്റെ വിവാഹം. ആ തിരക്കുകളിൽനിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു അത്,” സിനിമയിൽ നിന്നും മാറിനിന്നതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംവൃത പറഞ്ഞതിങ്ങനെ.

Read More: ഇവിടെ ഇത് ശരത്കാലം; മക്കൾക്കൊപ്പമുള്ള ചിത്രവുമായി സംവൃത

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samvritha sunil birthday wishes to husband insta post

Next Story
ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ…; ഒന്നിച്ച് ചുവടുവച്ച് പൂർണിമയും ഇന്ദ്രജിത്തും- വീഡിയോpoornima indrajith, പൂർണിമ ഇന്ദ്രജിത്ത്, Indrajith, ഇന്ദ്രജിത്, ഇന്ദ്രജിത്ത് സുകുമാരൻ, poornima indrajith designs, poornima indrajith movies, poornima indrajith photos, poornima indrajith daughters, poornima indrajith family, poornima indrajith sister, Thuramukham, Virus movie, Rajeev Ravi, Aashiq Abu, പൂർണിമ ഇന്ദ്രജിത്ത്, തുറമുഖം, വൈറസ്, രാജീവ് രവി, ആഷിഖ് അബു, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com