/indian-express-malayalam/media/media_files/2025/11/09/samuthirakani-dulquer-salmaan-2025-11-09-12-50-58.jpg)
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കാന്ത നവംബർ 14ന് ആഗോള റിലീസിനെത്തുകയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read: അനുമോളുടെ പി ആർ ടീമിനെയും മാരാരെയും വെല്ലുവിളിച്ച് തൊപ്പിയുടെ സർജിക്കൽ സ്ട്രൈക്ക്? കഥ മാറുമോ? Bigg Bossmalayalam 7
ചിത്രത്തിന്റെ പ്രൊമോഷനിടെ നടൻ സമുദ്രക്കനി ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഞാനും ദുൽഖറും റിയൽ ലൈഫിൽ അച്ഛനും മകനും പോലെയാണ്. ഞാൻ എന്റെ മകനെ പോലെയാണ് ദുൽഖറിനെ കാണുന്നത്, അദ്ദേഹത്തെ ഇപ്പോൾ കാണുമ്പോളും ഓടി ചെന്ന് കെട്ടിപ്പിടിക്കണം എന്ന് തോന്നുന്നുണ്ട്."
Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ
"ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച കാന്തയിൽ ആണെങ്കിലും വളരെ ഇന്റൻസ് ആയ ഒരു പെർഫോമൻസ് ആണ് ദുൽഖറിന്റേത്. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഫസ്റ്റ് ഷോട്ടിൽ ഞാൻ അഭിനയിക്കാറില്ലായിരുന്നു, പകരം അദ്ദേഹം അഭിനയിക്കുന്നത് കണ്ട് ആസ്വദിച്ച് നിൽക്കും! നിങ്ങളുടെ അഭിനയം കൊണ്ടും മറ്റുള്ളവരോടുള്ള സ്നേഹം കൊണ്ടുമൊക്കെ നിങ്ങൾ ഒരുപാട് മുകളിൽ ആണ് ദുൽഖർ," സമുദ്രക്കനിയുടെ വാക്കുകളിങ്ങനെ.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് കാന്ത പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ടി.കെ. മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. റാണ ദഗ്ഗുബതി പോലീസ് വേഷത്തിലാണ് സിനിമയിൽ എത്തുന്നത്.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ നടക്കുന്നത്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.
Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us