നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന സമുദ്രക്കനി മലയാള സിനിമയിൽ സംവിധായക കുപ്പായമണിയുന്നു. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുളള സമുദ്രക്കനി ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഒരുക്കുന്നത്. ആകാശ മിഠായി എന്നാണ് ചിത്രത്തിന്റെ പേര്. മറ്റുളള ഭാഷകളിൽ സംവിധായകനായ പരിചയ സമ്പത്തുമായാണ് പുതിയൊരു വേഷത്തിൽ സമുദ്രക്കനി മലയാളത്തിലെത്തുന്നത്. സമുദ്രക്കനി തമിഴിൽ സംവിധാനം ചെയ്‌ത “അപ്പ”എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആകാശ മിഠായി. സാമൂഹിക പ്രതിബന്ധതയുളള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു സമ്പൂർണ കുടുംബ ചിത്രമാണ് ആകാശ മിഠായി.

jayaram aakasha mittayee

ജയറാം ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ച ചിത്രം

ജയറാമാണ് ഈ കുടുംബചിത്രത്തിലെ നായകൻ. വരലക്ഷ്‌മി ശരത് കുമാറാണ് നായിക. ജയറാമിന്റെ കഥാപാത്രത്തിന്റെ ഭാര്യാവേഷത്തിലാണ് വരലക്ഷ്‌മിയെത്തുന്നത്. കസബ എന്ന മമ്മുട്ടി ചിത്രത്തിന് ശേഷം വരലക്ഷ്‌മി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ആകാശ മിഠായി. കലാഭവൻ ഷാജോണാണ് മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.

jayaram, aakasha mittayee

ജയറാം ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ച ചിത്രം

സമുദ്രക്കനി ഒരുക്കിയ അപ്പ എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആകാശമിഠായിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഗിരീഷ് കുമാറാണ്. മഹാ സുബൈർ വർണചിത്രയാണ് ആകാശമിഠായി നിർമ്മിക്കുന്നത്.

2010ൽ പുറത്തിറങ്ങിയ ശിക്കാറിലൂടെയാണ് സമുദ്രക്കനി മലയാളസിനിമയിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ