നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രം സുഡാനി ഫ്രം നൈജീരിയയെ വിട്ടൊഴിയാതെ വിവാദം. തനിക്കു ചെറിയ തുക മാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്നും താന്‍ പറ്റിക്കപ്പെട്ടുവെന്നും നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടനെ അനുകൂലിച്ചും അല്ലാതെയും പലരും രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ സാമുവലിനെ പരിഹസിച്ചുകൊണ്ട് നടന്‍ ജിനു ജോസഫും രംഗത്തെത്തിയിരിക്കുന്നു.
‘ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും നിര്‍മ്മാതാക്കളുടെ അറിവിലേക്ക്. സിനിമ ചെയ്യുന്നതിനുമുമ്പ് നമ്മള്‍ കരാറൊപ്പിട്ട പ്രതിഫല തുക മറന്നേക്കൂ. നിങ്ങളുടെ സിനിമകള്‍ നല്ലരീതിയില്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് കൂടുതല്‍ വേണം. സമീര്‍ താഹിര്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എനിക്കു കൂടുതല്‍ പണം വേണം. ഇഞ്ഞീം വേണം, ഇഞ്ഞീം വേണം.. എനിക്ക് കുറഞ്ഞ തുകയാണ് നിങ്ങള്‍ തന്നതെന്ന് ഇപ്പോള്‍ തോന്നുന്നു. എന്റെ തൊലിയുടെ നിറം തവിട്ടായതിനാല്‍ ആദ്യ സിനിമയില്‍ പ്രതിഫലം പോലും ലഭിച്ചിട്ടില്ല. അടുത്ത സിനിമകള്‍ക്ക് പതിനായിരം രൂപ കിട്ടിയത് തന്നെ കഷ്ടപ്പെട്ടാണ്. ഇഞ്ഞീം വേണം..ഇഞ്ഞീം വേണം.’ജിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതേസമയം, ജിനുവിന്റെ പോസ്റ്റിന് സാമുവലിന്റെ കമന്റും എത്തി. ‘ഹഗ്‌സ് ആന്‍ഡ് കിസ്സെസ്’ എന്നാണ് സാമുവല്‍ കമന്റ് ചെയ്തത്. എന്നാല്‍ താന്‍ എഴുതിയ പോസ്റ്റിലെ കളിയാക്കൽ പോലും മനസിലാകാത്ത സാമുവില്‍ നിന്നും നന്ദിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ജിനു മറു കമന്റ് നല്‍കി. അതേസമയം, ജിനു ജോസഫിന്റെ പോസ്റ്റിലെ പരിഹാസം താൻ മനസിലാക്കിയിട്ടുണ്ടെന്ന് സാമുവൽ മറുപടി നൽകി. അതൊരു വംശീയ ജൽപനം മാത്രമായിട്ടേ ഞാൻ എടുത്തിട്ടുളളൂ., നെഗറ്റീവായാലും പോസിറ്റീവായാലും അതിനൊക്കെ മറുപടി നൽകിയാണ് താന്‍ വളര്‍ന്നതെന്നും സാമുവല്‍ പറഞ്ഞു. ജിനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.
സാമുവലിന് പിന്തുണയുമായി തൃത്താല എംഎല്‍എ വി.ടി.ബെല്‍റാം, ധനകാര്യമന്ത്രി തോമസ് ഐസക്ക് എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.