scorecardresearch

Latest News

അന്ന് ഇടുക്കി പാട്ടിലെ മിടുമിടുക്കി; ഇന്ന് ജോ & ജോയിലെ ‘താരം’

‘മഹേഷിന്റെ പ്രതികാര’ത്തിലെ പാട്ടുസീനിൽ വന്നുപോവുന്ന സമീര ‘ജോ& ജോ’യിൽ ശ്രദ്ധേയമായൊരു വേഷത്തിലെത്തിയിരിക്കുകയാണ്

Maheshinte Prathikaram, Maheshinte Prathikaram child artist Sameera Sabu, Jo and Jo movie

‘അവള്‍ തൊടിയെല്ലാം നനച്ചിട്ട്
തുടു വേര്‍പ്പും തുടച്ചിട്ട്
അരയില്‍ കൈ കുത്തിനില്‍ക്കും പെണ്ണ്
നല്ല മടവാളിന്‍ ചുണയുള്ള പെണ്ണ്’

ദിലീഷ് പോത്തൻ ചിത്രം ‘മഹേഷിന്റെ പ്രതികാര’ത്തിലെ ഇടുക്കി പാട്ടിൽ അരയിൽ കൈകുത്തി നിൽക്കുന്ന കൊച്ചുകുട്ടിയെ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. പാട്ട് ജനപ്രീതി നേടിയതിനൊപ്പം പാട്ടുസീനിൽ വന്നുപോവുന്ന ആ മിടുക്കികുട്ടിയും കാഴ്ചക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്നൊരു ഇമേജായി മാറി. ഇടുക്കി സ്വദേശിയായ സമീര സാബു ആയിരുന്നു ആ പെൺകുട്ടി.

ഇപ്പോൾ, ‘ജോ & ജോ’എന്ന ചിത്രത്തിലൂടെ വീണ്ടും താരമാവുകയാണ് സമീര. നിഖില വിമൽ, മാത്യു, നസ്‌ലൻ ഗഫൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജോ&ജോ’യിൽ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമായാണ് സമീര എത്തുന്നത്. കഥാഗതിയിലെ തന്നെ ഒരു സർപ്രൈസ് കഥാപാത്രമാണ് സമീര.

ഇടുക്കി കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സമീര ഇപ്പോൾ. നൃത്താധ്യാപികയായി അമ്പിളിയും ഗാനമേള ട്രൂപ്പുകളിൽ സജീവസാന്നിധ്യമായിരുന്ന സാബുവുമാണ് സമീരയുടെ മാതാപിതാക്കൾ. അരവിന്ദ് സാബു ഏക സഹോദരനാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sameera sabu maheshinte prathikaram child artist in jo and jo