സോഷ്യൽ മീഡിയയിലെ താരമാണ് സമീറ റെഡ്ഡി. സൗന്ദര്യത്തെ കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടുകൾ പൊളിച്ചടുക്കുന്ന സമീറയുടെ കാഴ്ചപ്പാടുകൾ എപ്പോഴും ആരാധകരുടെ കയ്യടി നേടാറുണ്ട്. “ഇതാണ് ഞാൻ,” എന്നു പറഞ്ഞുകൊണ്ട് നരച്ച മുടിയും മേയ്ക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ ആരാധകരെയും അമ്പരപ്പിച്ചിരുന്നു. കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികൾ കണ്ടും മക്കൾക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി.

ഇപ്പോഴിതാ, അമ്മായിയമ്മയ്ക്ക് ഒപ്പമുള്ള ഒരു രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് സമീറ. ഒരേ ഡ്രസ്സ് മാറിയണിഞ്ഞ് ചുവടുവെയ്ക്കുകയാണ് ഇരുവരും. എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ എന്നാണ് സമീറ ചോദിക്കുന്നത്.

 

View this post on Instagram

 

A post shared by Sameera Reddy (@reddysameera)

ലോക്ക്ഡൗൺകാലത്തെ തന്റെ അമ്മജീവിതത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയും അടുത്തിടെ സമീറ പങ്കുവച്ചിരിക്കുന്നത്. അമ്മ ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം വികൃതിയൊപ്പിക്കുന്ന കുസൃതികുടുക്കകളെയും വീഡിയോയിൽ കാണാം.

അടുത്തിടെ മകളുടെ ഒരു വീഡിയോ ആരാധകർക്കായി പങ്കുവച്ചിരുന്നു താരം. “ബേബി പി.ടി ഉഷ ഫുൾ സ്പീഡിലാണ്, നിങ്ങൾക്കു കഴിയുമെങ്കിൽ പിടിക്കൂ,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിക്കുന്നത്. മുട്ടിലിഴഞ്ഞ് വേഗത്തിൽ നീങ്ങുന്ന മകളെയും വീഡിയോയിൽ കാണാം.

 

View this post on Instagram

 

Baby PT Usha in full speed! Catch her if you can #lockdown #madness #momlife #quarantine #baby #mondaymotivation #soundon

A post shared by Sameera Reddy (@reddysameera) on

രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട്‌ ആണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.

Read more: അമ്മയ്ക്ക് വട്ടായോ എന്നെന്റെ കുട്ടികൾ വിചാരിക്കുന്നുണ്ടാവും: സമീറ റെഡ്ഡി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook