ലോക്ക്ഡൗൺകാലത്തെ എന്റെ അമ്മജീവിതം; വീഡിയോ പങ്കുവച്ച് സമീറ റെഡ്ഡി

തന്റെ അമ്മജീവിതത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കുകയാണ് സമീറ വീഡിയോയിൽ

Sameera Reddy, Sameera Reddy photos, Sameera Reddy videos,

കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികൾ കണ്ടും മക്കൾക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി. ലോക്ക്ഡൗൺകാലത്തെ തന്റെ അമ്മജീവിതത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് സമീറ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അമ്മ ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം വികൃതിയൊപ്പിക്കുന്ന കുസൃതികുടുക്കകളെയും വീഡിയോയിൽ കാണാം.

അടുത്തിടെ മകളുടെ ഒരു വീഡിയോ ആരാധകർക്കായി പങ്കുവച്ചിരുന്നു താരം. “ബേബി പി.ടി ഉഷ ഫുൾ സ്പീഡിലാണ്, നിങ്ങൾക്കു കഴിയുമെങ്കിൽ പിടിക്കൂ,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിക്കുന്നത്. മുട്ടിലിഴഞ്ഞ് വേഗത്തിൽ നീങ്ങുന്ന മകളെയും വീഡിയോയിൽ കാണാം.

രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട്‌ ആണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.

Read more: അമ്മയ്ക്ക് വട്ടായോ എന്നെന്റെ കുട്ടികൾ വിചാരിക്കുന്നുണ്ടാവും: സമീറ റെഡ്ഡി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sameera reddy video mom life lockdown

Next Story
അവന് മുന്നേ അതിൽ ഇരുന്നത് ആരായിരുന്നെന്ന് അവനറിയുന്നുണ്ടോ; ലോഹിതദാസിന്റെ മകൻLohithadas, ലോഹിതദാസ്, Lohithadas lohithadas son, ലോഹിതദാസ് മകൻ, Death Anniversary, ലോഹിതദാസ് വിടവാങ്ങിയിട്ട് 11 വർഷം, Lohithadas Kireedam Amaram Thaniyavarthanam, ലോഹിതദാസ് തനിയാവർത്തനം കിരീടം അമരം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com