കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ ശുചിത്വം ഉറപ്പാക്കുക എന്നതാണ് മാതാപിതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നിൽ. മകൻ ഹൻസ് വർദെയെ ഹാൻഡ് വാഷ് രീതി പഠിപ്പിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി സമീറ റെഡ്ഡി. ഒടുവിൽ ഞങ്ങളത് ശരിയായി ചെയ്തു എന്നാണ് സമീറ പറയുന്നത്. അമ്മയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ഹാൻഡ് വാഷ് രീതി അനുകരിക്കുന്ന കുഞ്ഞ് ഹൻസിനെയും വീഡിയോയിൽ കാണാം.
രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.
Read more: മാറോടണച്ച് ഞാൻ പാടാം… പൊന്നുമോളെ നെഞ്ചോട് ചേർത്ത് സമീറ