രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് സമീറ റെഡ്ഡി എന്ന നായികയെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. തുടര്‍ന്ന് മകളുടെ ജനനവും അവളുടെ ആദ്യ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇപ്പോഴിതാ രണ്ടു മക്കളോടൊപ്പം സമീറ നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് വൈറല്‍ ആകുന്നത്.
താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. ഹന്‍സ് വര്‍ദെ എന്ന മൂത്ത മകന്‍, നൈറ എന്ന രണ്ടു മാസം പ്രായമുള്ള രണ്ടാമത്തെ മകള്‍ എന്നിവര്‍ക്കൊപ്പം സമീറയും മറ്റു കുടുംബാംഗങ്ങളും നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.
View this post on Instagram
the best present ever ! all wrapped up #fridaymood #love #pink #bow #babygirl
ഗര്‍ഭകാലത്തെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയും ആ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നതിലൂടെ സമീറ റെഡ്ഡി പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഒമ്പതാം മാസത്തില്‍ നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോ ഷൂട്ട് നടത്തിയതും ശ്രദ്ധേയമായിരുന്നു.
‘എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കുമെന്ന്, കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മളെത്തന്നെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും വേണം,’ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സമീറ കുറിച്ച വാക്കുകള്‍.
മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ബേബി ഷവര്‍ ചിത്രങ്ങളും സമീറാ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങളില്‍ കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞാണ് സമീറ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ തനിക്കൊപ്പം നിന്നവരെ ആഘോഷിക്കുകയാണ് താന്‍ എന്നാണ് സമീറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും കൂടെ നിന്നവര്‍. ഭര്‍ത്താവ്, അദ്ദേഹത്തിന്റെ വീട്ടുകാര്‍, തന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവര്‍ക്കും സമീറ സ്നേഹവും നന്ദിയും അറിയിച്ചു.
തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുമ്പോള്‍ ട്രോളുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയിരുന്നു സമീര. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇത്തരം ട്രോളുകളെ സമീറ കുറ്റപ്പെടുത്തിയിരുന്നു.
Read Here: വെള്ളത്തിനടിയിൽ മത്സ്യ കന്യകയെ പോലെ; നിറവയർ ആഘോഷമാക്കി സമീറാ റെഡ്ഡി