Latest News

കൗമാരകാലത്തെ ചിത്രം പങ്കുവച്ച് നടി, ആരെന്ന് മനസിലായോ?

ഫോട്ടോയിലുളളത് ഹിറ്റ് ചിത്രങ്ങളിലെ നായികയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്

Sameera Reddy, ie malayalam

പഴകാല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ചിലരുടെ ഫോട്ടോ കണ്ടാൽ തിരിച്ചറിയുക തന്നെ പ്രയാസം. നടി സമീറ റെഡ്ഡി തന്റെ കൗമാര കാലത്തെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഫോട്ടോയിലുളളത് സമീറയാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും.

Read Also: മാറോടണച്ച് ഞാൻ പാടാം… പൊന്നുമോളെ നെഞ്ചോട് ചേർത്ത് സമീറ

എല്ലാ ട്രാളന്മാർക്കും വേണ്ടിയാണ് ചിത്രമെന്ന് പരിഹാസരൂപേണ സമീറ എഴുതിയിട്ടുണ്ട്. മുൻപ് ഗർഭകാല ചിത്രങ്ങൾ സമീറ ഷെയർ ചെയ്തപ്പോൾ പലപ്പോഴും ട്രോളുകളാക്കി മാറ്റിയിരുന്നു. ഇതു മുന്നിൽ കണ്ടാണ് താരം ഇങ്ങനെ എഴുതിയത്. ”തമാശകൾ മാറ്റി നിർത്തിയാൽ ഞാൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. കൗമാര കാലത്ത് മനോഹരിയായി കാണാനും അംഗീകരിക്കപ്പെട്ടുവെന്ന് തോന്നാനും വളരെയധികം സമ്മർദം അനുഭവിക്കേണ്ടി വന്നു. ഇന്നു രണ്ടു കുട്ടികളും ഭർത്താവും എന്നെ ഞാനായിട്ട് തന്നെ സ്നേഹിക്കുന്നു”വെന്നും സമീറ എഴുതിയിട്ടുണ്ട്.

ആദ്യ ഗർഭകാലത്ത് ശരീരം തടിച്ചപ്പോൾ പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നുവെന്ന് സമീറ പറഞ്ഞിട്ടുണ്ട്. 2015 മേയിൽ 102 കിലോവരെ തടിച്ചു. എന്റെ ആത്മവിശ്വാസമെല്ലാം നഷ്ടപ്പെട്ടു. ഒരു വർഷം കഴിഞ്ഞിട്ടും വണ്ണം കുറയ്ക്കാൻ കഴിഞ്ഞില്ല. പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടു. ലോകം എന്റെ ശരീരത്തെ കുറിച്ച് പറയുന്നത് കേൾക്കാനുളള ധൈര്യം എനിക്കില്ലായിരുന്നുവെന്ന് സമീറ പറഞ്ഞിരുന്നു.

View this post on Instagram

I touched 102 Kgs in May 2015, the month Hans was born and I’m not scared to admit it . It took me to the deepest darkest places in my head. My confidence shattered . And I couldn’t lose the weight for a year after because I was too scared to even step out . I disappeared because I didn’t have the strength to be judged by the world after all the years of being glam and fit on screen . But the beautiful part is that you can only hit your lowest low to know you can absolutely climb out of that hole . It’s a fight . A hard one . Took me 2 years more to lose the weight and to step out and face the world again but I wish I had the courage then. I did it naturally with no fad diets , no easy way out. Only with dedicated workout, yoga, pilates and strength training . It’s important for me to post this now because I need women to know the struggle is real . The mood swings , hormonal changes and losing your body shape can mess with your mind. It’s a superficial world and people can be hurtful if you don’t keep up . But the key is to be fearless. Only you can get out of that rut. It’s yours to change. Be brave . You can move mountains if you just will it . . . Special thanks to the best workout crew who also gave me the physical & emotional strength to get fit again @yogabypramila @adishroff @ivan_ultimatefitness @nyelakapadia & Kaizen Motafram my Pilates guru! love you guys . . #bollywood #mom #keepingitreal #weightlosstransformation #fattofit #pilates #postpregnancy #yoga #bodytransformation #fitness #fitnessmotivation #weightlossjourney #pregnancy #fitness

A post shared by Sameera Reddy (@reddysameera) on

പക്ഷേ രണ്ടാമത് ഗർഭിണിയായപ്പോൾ സമീറ നേരത്തെ തന്നെ ഇതെല്ലാം മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ തന്നെ ഗർഭകാല ചിത്രങ്ങൾ പങ്കുവച്ചപ്പോൾ കേട്ട ട്രോളുകൾക്കെല്ലാം ചുട്ട മറുപടിയും കൊടുത്തു. ബിസിനസുകാരനായ അക്സഹി വർധെയാണ് സമീറയുടെ ഭർത്താവ്. മകൻ ഹൻസും മകൾ നൈറയും അടങ്ങുന്നതാണ് സമീറയുടെ കുടുംബം.

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന സമീറ സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ബംഗാളി ഭാഷകളിലായി 30 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ സൂര്യയുടെ നായികയായി സമീറ അഭിനയിച്ച ‘വാരണം ആയിരം’ സൂപ്പർ ഹിറ്റായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sameera reddy shares pic of teen self

Next Story
മമ്മൂട്ടി ചിത്രത്തിലൂടെ അഹാനയുടെ അനിയത്തി ഇഷാനിയുടെ അരങ്ങേറ്റംAhaana Krishna, അഹാന കൃഷ്ണ, Ishaani Krishna, ഇഷാനി കൃഷ്ണ, Krishna Kumar, കൃഷ്ണകുമാർ, Mammootty, മമ്മൂട്ടി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com