scorecardresearch
Latest News

ബേബി പി. ടി ഉഷ നല്ല സ്പീഡിലാ, പിടിക്കാമെങ്കിൽ പിടിക്കൂ; മകളുടെ വീഡിയോ പങ്കുവച്ച് സമീറ റെഡ്ഡി

മുട്ടിലിഴഞ്ഞ് വേഗത്തിൽ നീങ്ങുന്ന കുറുമ്പിയേയും വീഡിയോയിൽ കാണാം

sameera reddy daughter

കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികൾ കണ്ടും മക്കൾക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി. മകളുടെ ഒരു വീഡിയോ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ. “ബേബി പി.ടി ഉഷ ഫുൾ സ്പീഡിലാണ്, നിങ്ങൾക്കു കഴിയുമെങ്കിൽ പിടിക്കൂ,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിക്കുന്നത്. മുട്ടിലിഴഞ്ഞ് വേഗത്തിൽ നീങ്ങുന്ന മകളെയും വീഡിയോയിൽ കാണാം.

മകൻ ഹൻസ് വർദെയെ ഹാൻഡ് വാഷ് രീതി പഠിപ്പിക്കുന്ന വീഡിയോയും മുൻപ് സമീറ പങ്കുവച്ചിരുന്നു. ഒടുവിൽ ഞങ്ങളത് ശരിയായി ചെയ്തു എന്നാണ് സമീറ പറയുന്നത്. അമ്മയുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ഹാൻഡ് വാഷ് രീതി അനുകരിക്കുന്ന കുഞ്ഞ് ഹൻസിനെയും വീഡിയോയിൽ കാണാം.

രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട്‌ ആണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.

Read more: മാറോടണച്ച് ഞാൻ പാടാം… പൊന്നുമോളെ നെഞ്ചോട് ചേർത്ത് സമീറ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sameera reddy shares daughters video on instagram