Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

വിക്ക് ഉണ്ടായ കാലത്ത് അനുഭവിക്കേണ്ടി വന്ന രൂക്ഷ പരിഹാസങ്ങൾ; അനുഭവം പങ്കുവച്ച് സമീറ റെഡ്ഡി

ആ പ്രശ്നത്തിൽ നിന്നും പുറത്തുകടക്കാൻ സഹായിച്ചത് ഋത്വിക് റോഷൻ ആണെന്നും സമീറ പറയുന്നു

sameera reddy, sameera reddy stammer, hrithik roshan, hrithik roshan stammer, sameera reddy stammering issue, sameera reddy family, Sameera reddy photos, സമീറ റെഡ്ഡി

തനിക്ക് വിക്ക് ഉണ്ടായിരുന്നുവെന്ന കാര്യം മുൻപൊരു അഭിമുഖത്തിൽ ബോളിവുഡ് താരം സമീറ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. അക്കാരണം കൊണ്ടുതന്നെ മറ്റുളളവരോട് സംസാരിക്കാൻ തനിക്ക് ഭയമുണ്ടായിരുന്നുവെന്നും ആ പ്രശ്നത്തിൽ നിന്നും തന്നെ പുറത്തുകടക്കാൻ സഹായിച്ചത് നടൻ ഋത്വിക് റോഷൻ ആണെന്നും സമീറ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, അക്കാലത്ത് താൻ അനുഭവിക്കേണ്ടി വന്ന രൂക്ഷ പരിഹാസങ്ങളെ കുറിച്ച് ഓർക്കുകയാണ് സമീറ. തന്റെ ടീനേജ് കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സമീറ അനുഭവം പങ്കുവച്ചിരിക്കുന്നത്.

“വിക്ക് ഉണ്ടായിരുന്ന ഒരു കൗമാരക്കാരിയെന്ന രീതിയിൽ ഞാനനുഭവിച്ച ബുദ്ധിമുട്ടുകൾ ഏറെയായതിനാൽ, ഞാനെന്റെ കുട്ടികളെ ദയയും കൂടുതൽ സഹിഷ്ണുതയും ഉള്ളവരാവാൻ പഠിപ്പിക്കുന്നു. ആളുകളുടെ വ്യത്യാസത്തെ ഉൾക്കൊള്ളാൻ പഠിപ്പിക്കുന്നു, എല്ലാവരും ഒരുപോലെയല്ല. എനിക്ക് ലഭിച്ച വേദനിപ്പിക്കുന്ന ആ കമന്റുകളിലൂടെയുള്ള യാത്ര വളരെ കഠിനമായിരുന്നു, നീ ‘പൂർണത’യ്ക്കും മേലെയാണെന്ന് ഈ പെൺകുട്ടിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ പൂർണതയുടെയും ഉയർന്ന നിലവാരത്തിന്റെയും ഒരു ലോകം സൃഷ്ടിച്ചിട്ടില്ലേ? അങ്ങോട്ട് തന്നെയാണോ നമ്മൾ നമ്മുടെ കുട്ടികളെയും അയക്കുന്നത്? നമ്മൾ കൂടുതൽ അലിവും ദയയും ഉണർവുമുള്ള ആളുകളാണെന്ന് വിശ്വസിക്കാൻ ഞാനിഷ്ടപ്പെടുന്നു. ”

 

View this post on Instagram

 

A post shared by Sameera Reddy (@reddysameera)

“എനിക്ക് വിക്കിന്റെ പ്രശ്നമുള്ളതിനാൽ, ആളുകളുടെ മുന്നിൽ സംസാരിക്കാൻ ഞാൻ മടിച്ചിരുന്നു, അതുപോലെ ഓഡിഷനു പോവുമ്പോഴും ആളുകൾ എന്നെ ജഡ്ജ് ചെയ്യുമോ എന്ന ഭയമായിരുന്നു. സ്നേഹവും കരുതലുമുള്ള ഹൃത്വിക് എന്ന വ്യക്തി ഇതു ശ്രദ്ധിക്കുകയും എനിക്കൊരു പുസ്തകം സമ്മാനിക്കുകയും ചെയ്തു. അതാണെന്റെ ജീവിതം മാറ്റിയത്. എന്റെ ഭയത്തെ അതിജീവിക്കാൻ അതെന്നെ സഹായിച്ചു. പതിയെ, എന്റെ സംസാരത്തിൽ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ഒപ്പം ഞാനൊരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായം തേടുകയും സ്പീച്ച് കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുകയും ചെയ്തു,” വിക്ക് എന്ന പ്രശ്നത്തെ താൻ മറികടന്നതിനെ കുറിച്ച് മുൻപൊരിക്കൽ സമീറ പറഞ്ഞതിങ്ങനെ. സമാന അവസ്ഥകളിലൂടെ കടന്നുപോയ താരമാണ് ഋത്വിക് റോഷനും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sameera reddy recalls her stammering problem life experience

Next Story
മിക്കവാറും ആ വായിക്കുന്നത് ഏതേലും ഓഫർ ബോർഡ് ആയിരിക്കും; ദിവ്യയുടെ ചിത്രം പങ്കുവച്ച് വിനീത്Vineeth Sreenivasan, Vineeth Sreenivasan wife, Vineeth Sreenivasan wife divya, vineeth sreenivasan divya photos, വിനീത് ശ്രീനിവാസന്‍, vineeth Sreenivasan son, വിനീത് ശ്രീനിവാസന്റെ മകൻ, vineeth sreenivasan wife, Vineeth Sreenivasan daughter, vineeth sreenivasan
The moderation of comments is automated and not cleared manually by malayalam.indianexpress.com