കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികൾ കണ്ടും മക്കൾക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി. ഇപ്പോൾ തന്റെ കുഞ്ഞുമകൾക്കൊപ്പം ഹൾക്ക് സിനിമയിലേതു പോലെ കളിക്കുകയാണ് സമീറ. ഇതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ കുസൃതികൾ മകളും, മകളുടെ കുസൃതികൾ അമ്മയും നന്നായി ആസ്വദിക്കുന്നുണ്ട്.

Read More: ബേബി പി. ടി ഉഷ നല്ല സ്പീഡിലാ, പിടിക്കാമെങ്കിൽ പിടിക്കൂ; മകളുടെ വീഡിയോ പങ്കുവച്ച് സമീറ റെഡ്ഡി

അടുത്തിടെ മകളുടെ ഒരു വീഡിയോ ആരാധകർക്കായി പങ്കുവച്ചിരുന്നു താരം. “ബേബി പി.ടി ഉഷ ഫുൾ സ്പീഡിലാണ്, നിങ്ങൾക്കു കഴിയുമെങ്കിൽ പിടിക്കൂ,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിക്കുന്നത്. മുട്ടിലിഴഞ്ഞ് വേഗത്തിൽ നീങ്ങുന്ന മകളെയും വീഡിയോയിൽ കാണാം.

രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട്‌ ആണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook