Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഈ അമ്മായിയമ്മയും മരുമകളും ഇത്തിരി സ്പെഷലാണ്

സമീറ റെഡ്ഡിയും മജ്രി വർദെയും അടുത്തിടെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു

sameera reddy, actress, ie malayalam

വിവാഹിതയായതോടെ അഭിനയം വിട്ട സമീറ റെഡ്ഡി ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം ആസ്വദിക്കുകയാണ്. സമീറയും ഭർത്താവിന്റെ അമ്മ മാജ്രി വർദെയും തമ്മിൽ അമ്മ-മകൾ സ്നേഹബന്ധമാണ്. സാസൂ എന്നാണ് അമ്മായിയമ്മയെ സമീറ വിളിക്കുന്നത്. ഇടയ്ക്കിടെ താനും അമ്മായിയമ്മയും ചേർന്നുളള ഡാൻസ് വീഡിയോകൾ സമീറ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

സമീറ റെഡ്ഡിയും മജ്രി വർദെയും അടുത്തിടെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തന്റെ അമ്മായിയമ്മ വളരെ ക്രേസിയാണെന്നാണ് സമീറ പറഞ്ഞിരിക്കുന്നത്. സാസി സാസുമായുള്ള എന്റെ ബന്ധം അഗാധമാണ്. ഞങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്, എല്ലാവരും അത് കാണുന്നുണ്ട്. ഞങ്ങൾ വിയോജിക്കുന്ന നിരവധി കാര്യങ്ങളുണ്ട്, പക്ഷേ എല്ലായ്പ്പോഴും അത് തുറന്നു സമ്മതിക്കാറുണ്ടെന്ന് സമീറ വ്യക്തമാക്കി. 2014 ലായിരുന്നു സമീറയും വെർദയുടെ മകൻ അക്ഷയ്‌യും തമ്മിലുളള വിവാഹം.

Read More: അമ്മയുടെ നൃത്തം പകർത്തി ‘ഇൻസ്റ്റയിൽ ഇല്ലാത്ത’ നാരായണി; വീഡിയോ

”ഓരോരുത്തർക്കും അവരവരുടെ ഇടവും അവരുടേതായ ജീവിതരീതിയുമുണ്ട്. അതിൽ ഞങ്ങൾ കൈകടത്താറില്ല. അതാരെയും അടിച്ചേൽപ്പിക്കാറുമില്ല. പഴയ സ്റ്റീരിയോടൈപ്പുകൾ ഞാൻ ലംഘിച്ചു. ഞങ്ങൾ ആരെയും നിയന്ത്രിക്കുന്നില്ല. നമ്മുടെ കുട്ടികളോട് ഓപ്പണാവണം, കുട്ടികളും ചെറുപ്പക്കാരും വളരെ ബുദ്ധിമാനാണ് – അവർക്ക് ലോകത്തെക്കുറിച്ച് കൂടുതൽ അറിയാം. അവർക്ക് കൂടുതൽ നല്ല ഐഡിയകളുണ്ടാവും,” മജ്രി വർദെ പറഞ്ഞു.

അമ്മായിയമ്മ മരുമകളുമായി ഒത്തുപോകില്ലെന്ന ധാരണ എല്ലായ്പ്പോഴും ഉണ്ടെങ്കിലും, അമ്മായിയമ്മ മരുമകളുമായി നല്ല ബന്ധം പുലർത്തുന്ന ധാരാളം സുഹൃത്തുക്കൾ തനിക്കുണ്ടെന്ന് റെഡ്ഡി പറഞ്ഞു. ഇത്രയും വർഷത്തിനിടയിൽ തങ്ങൾ പരസ്പരം മനസിലാക്കിയെന്നും അതിനാൽ തന്നെ തങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും വർദെ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sameera reddy on her relationship with mother in law manjri varde507659

Next Story
ക്ലബ്ഹൗസിലില്ല; ദുൽഖറിനും പൃഥ്വിക്കും പിന്നാലെ നിവിനും സുരേഷ് ഗോപിയുംNivin Pauly, Suresh Gopi, Dulquer salman, Prithviraj, Dulquer Salman clubhouse account, Prithviraj clubhouse account, Clubhouse, ക്ലബ്ഹൗസ്, Voice Chat Room, വോയ്‌സ് ചാറ്റ് റൂം Mobile App, മൊബൈൽ ആപ്പ് Social Media, Audio App, ഓഡിയോ ആപ്പ്, Live Discussion, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com