scorecardresearch
Latest News

പെട്രോൾ വില കൂടുന്നു, ഇതാണ് പരിഹാരം; ചിരിയുണർത്തുന്ന വീഡിയോയുമായി സമീറ റെഡ്‌ഡി

ഇടയ്ക്ക് ചില രസകരമായ റീൽ വീഡിയോകൾ സമീറ പോസ്റ്റ് ചെയ്യാറുണ്ട്

പെട്രോൾ വില കൂടുന്നു, ഇതാണ് പരിഹാരം; ചിരിയുണർത്തുന്ന വീഡിയോയുമായി സമീറ റെഡ്‌ഡി

സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് തെന്നിന്ത്യൻ താരം സമീറ റെഡ്‌ഡി. തന്റെ ചിത്രങ്ങളും വിശേഷങ്ങളും സമീറ ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇടയ്ക്ക് ചില രസകരമായ റീൽ വീഡിയോകളും സമീറ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, അത്തരമൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.

കുട്ടികൾ കളിക്കുന്ന ചെറിയ കാർ ഓടിക്കുന്ന സമീറയാണ് വീഡിയോയിൽ. പെട്രോൾ വില കൂടുകയാണ് എന്നാൽ തന്റെ കയ്യിൽ പരിഹാരമുണ്ട് എന്ന് പറഞ്ഞാണ് സമീറ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂളിങ് ഗ്ലാസ്സൊക്കെ വച്ച് കുട്ടികളുടെ വണ്ടി ഓടിക്കുന്ന സമീറ ആരാധകരിൽ ചിരിയുണർത്തുന്നുണ്ട്.

ദിവസേന പെട്രോൾ വില ഒരു രൂപയോളം ഉയരുമ്പോഴാണ് സമീറയുടെ വീഡിയോയും പുറത്തുവരുന്നത്. ബോഡി ഷെമിങ് ഉൾപ്പെടയുള്ള കാര്യങ്ങൾക്ക് എതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ള സമീറയുടെ കുട്ടി പ്രതിഷേധമാണോ ഇതെന്ന എന്ന സംശയത്തിലാണ് ആരാധകർ. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

രാജ്യത്ത് ഇന്നും ഇന്ധനവില കൂടിയിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 രൂപയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 114 രൂപയ്ക്കു മുകളിൽ എത്തി, ഡീസലിന് 101 രൂപയാണ് വില.

Also Read: ഒന്നിച്ചുള്ള മധുര പതിനേഴ്; വിവാഹവാർഷികം ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sameera reddy funny video on petrol price hike