കൊറോണക്കാലം വീടിനകത്ത് മക്കളുടെ കുസൃതികൾ കണ്ടും മക്കൾക്കൊപ്പം കളിച്ചും ചെലവഴിക്കുകയാണ് സമീറ റെഡ്ഡി. മക്കളെ നോക്കലും മറ്റുമായി തിരക്കിലാണെങ്കിലും ഒരു ക്രേസി വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ലോക്ക്ഡൗൺ മമ്മിയുടെ സെൽഫി ജുഗൽബന്ദി എന്നാണ് വീഡിയോയ്ക്ക് സമീറ പേരു നൽകിയിരിക്കുന്നത്.

സാരിയിലും ടീഷർട്ടിലുമായി മാറിമാറി പ്രത്യക്ഷപ്പെടുന്ന സമീറയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക. “അമ്മ ക്രേസി ആണോ എന്നാവും ബാക്ക് ഗ്രൗണ്ടിൽ എന്റെ കുട്ടികൾ ചിന്തിക്കുന്നുണ്ടാവുക,” എന്നും സമീറ കുറിക്കുന്നു.

കഴിഞ്ഞ ദിവസം മകളുടെ ഒരു വീഡിയോയും സമീറ ആരാധകർക്കായി പങ്കുവച്ചിരുന്നു. “ബേബി പി.ടി ഉഷ ഫുൾ സ്പീഡിലാണ്, നിങ്ങൾക്കു കഴിയുമെങ്കിൽ പിടിക്കൂ,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിക്കുന്നത്. മുട്ടിലിഴഞ്ഞ് വേഗത്തിൽ നീങ്ങുന്ന മകളെയും വീഡിയോയിൽ കാണാം.

രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട്‌ ആണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.

Read more: ഒടുവിൽ ഞങ്ങളത് ശരിയായി ചെയ്തു; മകനൊപ്പമുള്ള വീഡിയോയുമായി സമീറ റെഡ്ഡി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook