തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി സമീറാ റെഡ്ഡിയും ഭർത്താവ് അക്ഷയ് വർദെയും. മൂത്ത മകൻ ഒരു അച്ഛൻ കുട്ടിയാണെന്നും അതിനാൽ ഒരു അമ്മക്കുട്ടിയ്ക്കായാണ് താൻ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ അമ്മക്കുട്ടി ഇതാ വരാറായി. കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ഓരോ നിമിഷവും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുള്ള സമീറ ഇത്തവണ ബേബി ഷവറിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
ഭർത്താവിനും മകൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം അതീവ സന്തോഷോഷവതിയാണ് സമീറയെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തിം. കടും മഞ്ഞ നിറത്തിലുള്ള പട്ടു സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങൾ തനിക്കൊപ്പം നിന്നവരെ ആഘോഷിക്കുകയാണ് താൻ എന്നാണ് സമീറ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ ഉയർച്ചകളിലും താഴ്ച്ചകളിലും കൂടെ നിന്നവർ. ഭർത്താവ്. അദ്ദേഹത്തിന്റെ വീട്ടുകാർ, തന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവർക്കും സമീറ സ്നേഹവും നന്ദിയും അറിയിച്ചിട്ടുണ്ട്.
തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടി നൽകിയാണ് നടി സമീറാ റെഡ്ഡി അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞത്. ട്രോളുകളൊന്നും തന്നെ തളര്‍ത്തുന്നില്ലെന്ന് സമീറ തെളിയിക്കുകയാണ് ചെയ്തത്. മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇത്തരം ട്രോളുകളെ സമീറ കുറ്റപ്പെടുത്തിയിരുന്നു.
ബിക്കിനി ധരിച്ച് നിറവയറിലുള്ള ചിത്രവുമായാണ് സമീറ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് എക്സ്പ്ലോര്‍ ചെയ്യാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ക്കുള്ള എന്റെ മറുപടിയാണ് ഇത്,’ സമീറ കുറിച്ചു.