Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

കാത്തിരിപ്പിനൊടുവില്‍ സമീറയുടെ ‘അമ്മക്കുട്ടി’ എത്തി; കുഞ്ഞ് പിറന്ന സന്തോഷത്തിൽ താരം

മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ പറഞ്ഞിരുന്നു

Sameera Reddy, സമീറാ റെഡ്ഡി, Sameera Reddy delivered a baby girl, സമീറ റെഡ്ഡിക്ക് പെൺകുഞ്ഞ് പിറന്നു, under water photoshoot, Baby Shower, ബേബി ഷവർ, Sameera Reddy, സമീറ റെഡ്ഡി, Pregnant, ഗർഭിണി, trolls, ട്രോളുകൾ, social media, സോഷ്യൽ മീഡിയ, iemalayalam, ഐഇ മലയാളം

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സമീറ റെഡ്ഡിക്കും ഭര്‍ത്താവ് അക്ഷയ് വര്‍ദെയ്ക്കും പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. മുംബൈയിലെ ബീംസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് സമീറ കുഞ്ഞിന് ജന്മം നല്‍കിയത്. സമീറയുടേയും ഭര്‍ത്താവിന്റേയും രണ്ടാമത്തെ കുഞ്ഞാണിത്. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകനുണ്ട്. ഹന്‍സ് വര്‍ദെ എന്നാണ് മകന്റെ പേര്.

ഗര്‍ഭകാലത്തെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയും ആ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നതിലൂടെ സമീറ റെഡ്ഡി പലപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അടുത്തിടെ ഒമ്പതാം മാസത്തില്‍ നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോ ഷൂട്ട് നടത്തിയതും ശ്രദ്ധേയമായിരുന്നു.

‘എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കുമെന്ന്, കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മളെത്തന്നെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും വേണം,’ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സമീറ കുറിച്ച വാക്കുകള്‍.

 

View this post on Instagram

 

I wanted to celebrate the beauty of the the bump in my 9 th month . At a time when we feel the most vulnerable, tired , scared, excited and at our biggest and most beautiful! I look forward to sharing it with you guys and I know the positivity will resonate because we all are at different phases of our lives with unique sizes and we need to love and accept ourselves at every level #imperfectlyperfect . @luminousdeep you have been outstanding and you are super talented ! Thnk you #bts @thelensofsk @jwmarriottjuhu . . #positivebodyimage #socialforgood #loveyourself #nofilter #nophotoshop #natural #water #keepingitreal #acceptance #body #woman #underwater #picoftheday #underwaterphotography #maternityshoot #pool #maternityphotography #bump #bumpstyle #pregnantbump #positivevibes #pregnancy #pregnant #pregnancyphotography #preggo #bikini

A post shared by Sameera Reddy (@reddysameera) on

മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുത്തിടെ തന്റെ ബേബി ഷവര്‍ ചിത്രങ്ങളും സമീറാ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങളില്‍ കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞാണ് സമീറ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ തനിക്കൊപ്പം നിന്നവരെ ആഘോഷിക്കുകയാണ് താന്‍ എന്നാണ് സമീറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും കൂടെ നിന്നവര്‍. ഭര്‍ത്താവ്, അദ്ദേഹത്തിന്റെ വീട്ടുകാര്‍, തന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവര്‍ക്കും സമീറ സ്നേഹവും നന്ദിയും അറിയിച്ചു.

തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയാണ് നടി സമീറാ റെഡ്ഡി അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞത്. ട്രോളുകളൊന്നും തന്നെ തളര്‍ത്തുന്നില്ലെന്ന് സമീറ തെളിയിക്കുകയാണ് ചെയ്തത്. മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇത്തരം ട്രോളുകളെ സമീറ കുറ്റപ്പെടുത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sameera reddy and akshai varde become parents to a baby girl

Next Story
Sathyam Paranja Viswasikkuvo Review: റിയലിസ്റ്റിക് കാഴ്ചാനുഭവങ്ങളുമായി ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’; റിവ്യൂSathyam Paranja Viswasikkuvo Review, Sathyam Paranja Viswasikkuvo Audience Review
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express