scorecardresearch

അന്ന് മമ്മൂട്ടി, ഇന്ന് മഞ്ജുവാര്യർ; അന്നുമിന്നും സാരഥി അസീസ്

അസീസിന്റെ അഭിനയ ജീവിതത്തിലെ കൗതുകകരമായൊരു യാദൃശ്ചികതയാണ് ഒരേ നടൻ, വ്യത്യസ്ത സിനിമകളിൽ, മലയാളത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങളുടെയും ഓട്ടോ ഡ്രൈവറായി എന്നത്

അസീസിന്റെ അഭിനയ ജീവിതത്തിലെ കൗതുകകരമായൊരു യാദൃശ്ചികതയാണ് ഒരേ നടൻ, വ്യത്യസ്ത സിനിമകളിൽ, മലയാളത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങളുടെയും ഓട്ടോ ഡ്രൈവറായി എന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manju Warrier Mammootty Azees Nedumangad

മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയ സാന്നിധ്യമാണ് നടൻ അസീസ് നെടുമങ്ങാട്. കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അസീസ്, അടുത്തിടെയായി സിനിമകളിൽ കൂടുതൽ സജീവമാകുകയും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയും ചെയ്യുന്നുണ്ട്.

Advertisment

ഇപ്പോഴിതാ, അസീസിന്റെ അഭിനയ ജീവിതത്തിലെ വളരെ കൗതുകകരമായ ഒരു യാദൃച്ഛികതയാണ് സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നത്. മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മഞ്ജു വാര്യരെയും ഓട്ടോറിക്ഷയിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ച രണ്ട് 'ഓട്ടോ ഡ്രൈവർ' കഥാപാത്രങ്ങൾ അസീസിന്റെ ഫിലിമോഗ്രാഫിയിൽ ഇടം നേടിയിട്ടുണ്ട്. ഒരേ നടൻ, വ്യത്യസ്ത സിനിമകളിൽ, മലയാളത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങളുടെയും ഓട്ടോ ഡ്രൈവറായി എന്നത് ഒരു അപൂർവ യാദൃച്ഛികതയാണ്. 

Also Read: നയൻതാരയ്ക്ക് റോയൽ പിറന്നാൾ സമ്മാനം; 10 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വിക്കി

മഞ്ജു വാര്യരുടെ സാരഥി

കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ‘ആരോ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ ഈ ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment

മഞ്ജു വാര്യർ വന്നിറങ്ങുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ വേഷമാണ് അസീസ് ഈ ഹ്രസ്വചിത്രത്തിൽ കൈകാര്യം ചെയ്തത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായി മാറിയപ്പോൾ, ഓട്ടോ ഡ്രൈവറായുള്ള അസീസിന്റെ സ്വാഭാവിക അഭിനയവും ശ്രദ്ധ നേടി.

Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?

മമ്മൂട്ടിക്കൊപ്പമുള്ള ആ ഓട്ടോ യാത്ര

എന്നാൽ, അസീസിന്റെ ഓട്ടോ ഡ്രൈവർ വേഷത്തിന് പിന്നിൽ ഇതിലും രസകരമായ ഒരു ഭൂതകാലമുണ്ട്. 2021-ൽ പുറത്തിറങ്ങിയ 'വൺ' എന്ന ചിത്രത്തിലും അസീസ് സമാനമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

മമ്മൂട്ടി അവതരിപ്പിച്ച കേരള മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോയിൽ കൊണ്ടിറക്കുന്നത് അസീസ് ആയിരുന്നു. 

Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ

തന്റെ വണ്ടിയിൽ കയറിയത് സാക്ഷാൽ മുഖ്യമന്ത്രിയാണെന്ന് തിരിച്ചറിയാതെയാണ് അസീസിന്റെ കഥാപാത്രം തിരക്കിനിടയിലൂടെ വണ്ടിയോടിക്കുന്നത്. യാത്രയുടെ ഒടുവിൽ തന്റെ യാത്രക്കാരൻ മുഖ്യമന്ത്രിയാണെന്ന് തിരിച്ചറിയുമ്പോൾ അസീസ് പ്രകടിപ്പിക്കുന്ന ഞെട്ടലും അമ്പരപ്പുമായിരുന്നു ആ രംഗത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിയത്. മുഖ്യമന്ത്രി തന്റെ വണ്ടിയിലാണല്ലോ യാത്ര ചെയ്തതെന്ന യാഥാർത്ഥ്യത്തെ ഉൾകൊള്ളാനാവാതെ അമ്പരന്നു നിൽക്കുന്ന  സാധാരണക്കാരന്റെ പ്രതികരണം ആ രംഗത്തിന് തന്മയത്വം നൽകി.

ചുരുക്കത്തിൽ, മലയാള സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങളായ മമ്മൂട്ടിയെയും മഞ്ജു വാര്യരെയും തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു എന്നൊരു സവിശേഷമായ കൗതുകം അസീസ് നെടുമങ്ങാടിന്റെ ഈ രണ്ട് കഥാപാത്രങ്ങൾക്കും ഇടയിൽ എടുത്തുപറയാം.

ഒരു രംഗത്തിൽ വന്നുപോവുന്ന ഓട്ടോറിക്ഷാ ഡ്രൈവർ എന്ന ലളിതമായ വേഷം പോലും ശ്രദ്ധേയമാക്കാൻ അസീസിന് കഴിഞ്ഞു എന്നത് അസീസിന്റെ അഭിനയ വൈദഗ്ദ്ധ്യത്തിനുള്ള അംഗീകാരം കൂടിയാണ്. 

Also Read: 450 കോടി ആസ്തി, 100 ഏക്കർ ഫാം; ധർമേന്ദ്രയുടെ സാമ്രാജ്യത്തിൽ നിന്നുള്ള ​കാഴ്ചകൾ

Mammootty Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: