scorecardresearch

കീർത്തിക്കും കല്യാണിക്കും തൃഷയ്ക്കുമൊപ്പം സാമന്തയുടെ വീക്കെൻഡ് ആഘോഷം, ചിത്രങ്ങൾ

സാമന്തയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീക്കെൻഡ് ആഘോഷത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തത്

സാമന്തയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീക്കെൻഡ് ആഘോഷത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തത്

author-image
Entertainment Desk
New Update
samantha, actress, ie malayalam

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് സാമന്ത. സിനിമയ്ക്ക് അകത്ത് സാമന്തയ്ക്ക് വലിയൊരു സൗഹൃദ കൂട്ടമുണ്ട്. ഇക്കൂട്ടത്തിൽ തെന്നിന്ത്യയിലെ മറ്റു താരസുന്ദരികളുമായ തൃഷയും കീർത്തി സുരേഷും കല്യാണി പ്രിയദർശനുമുണ്ട്. സാമന്തയ്ക്കൊപ്പം വീക്കെൻഡ് ആഘോഷിക്കാൻ ഇവർ ഒത്തുകൂടിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുന്നത്.

Advertisment

സാമന്തയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീക്കെൻഡ് ആഘോഷത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തത്. വളരെ സന്തോഷം നിറഞ്ഞ സായാഹ്നം നൽകിയതിന് കൂട്ടുകാരികൾക്ക് സാമന്ത നന്ദിയും പറഞ്ഞിട്ടുണ്ട്.

Advertisment

സോഷ്യൽ മീഡിയയിൽ സാമന്തയുടെ വിവാഹ മോചന വാർത്ത നിറയുന്നതിനിടെയാണ് കൂട്ടുകാർക്കൊപ്പമുളള നിമിഷങ്ങൾ താരം പങ്കുവച്ചത്. സാമന്തയും ഭര്‍ത്താവും നടനുമായ ഗാനചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നാണ് അഭ്യൂഹങ്ങൾ. കഴിഞ്ഞ ദിവസം തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോൾ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് താരം ക്ഷുഭിതയായിരുന്നു. 'ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ'? എന്ന് ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം.

സമൂഹമാധ്യമങ്ങളില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി, സാമന്ത നീക്കം ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. വാര്‍ത്തകളോട് സാമന്തയോ നാഗചൈതന്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017 ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്.

Read More: ഭൂമിയോളം വിനയമുള്ള ദേവത, ഇതെപ്പോഴും ഞാൻ കണ്ടിരുന്ന സ്വപ്നം; ശോഭനയ്ക്കൊപ്പമുളള ചിത്രവുമായി ഉണ്ണി

Trisha Samantha Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: