scorecardresearch

വിവാഹത്തിനു ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു: സാമന്ത

മുമ്പത്തെപ്പോലെ പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി

മുമ്പത്തെപ്പോലെ പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി

author-image
Entertainment Desk
New Update
പ്രിയപ്പെട്ടവനേ, നിന്റെ സന്തോഷത്തിനു വേണ്ടിയാണ് എന്റെ പ്രാർത്ഥനകൾ; നാഗചൈതന്യക്ക് പിറന്നാളാശംസയുമായി സാമന്ത

സാമന്തയും നാഗ ചൈതന്യയും 2017ല്‍ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയപ്പോള്‍ മുതല്‍ സാമന്തയുടെ അഭിനയ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമയ്ക്കകത്തും പുറത്തും സജീവമാണ്. നാഗ ചൈതന്യയുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് മുതല്‍ തനിക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ വരുന്നത് കുറഞ്ഞു എന്നാണ് സാമന്തയുടെ വെളിപ്പെടുത്തല്‍.

Advertisment

എന്നാല്‍ തന്റെ കരിയറിന്റെ ഏറ്റവും മികച്ച കുറേ വേഷങ്ങളാണ് നിലവില്‍ സാമന്ത ചെയ്യുന്നത്. രംഗസ്ഥലം, മഹാനടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. ഈ വര്‍ഷത്തെ മൂന്നാമത്തെ റിലീസായ 'ഓഹ് ബേബി'ക്കായി കാത്തിരിക്കുകയാണ് സാമന്തയിപ്പോള്‍.

'വിവാഹത്തിന് ശേഷം വിവാഹിതയായ നായിക എന്നൊരു പേരാണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. പക്ഷെ രംഗസ്ഥലം മഹാനടി തുടങ്ങിയ സിനിമകളുടെയൊന്നും ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കും എന്നറിയില്ല. കാരണം ഈ സിനിമകള്‍ ഞാന്‍ വിവാഹത്തിന് മുമ്പ് ചെയ്തതാണ്. അതുകൊണ്ടു തന്നെ ആ വിജയങ്ങള്‍ വിവാഹത്തിന് ശേഷമാണ് എന്ന ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല,' സാമന്ത പറഞ്ഞു.

View this post on Instagram

In the end ... nothing else matters

A post shared by Samantha Akkineni (@samantharuthprabhuoffl) on

Advertisment

View this post on Instagram

The way you laugh #aboutlastnight

A post shared by Samantha Akkineni (@samantharuthprabhuoffl) on

മുമ്പത്തെപ്പോലെ പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി. ''വിവാഹത്തിന് മുമ്പ് ഞാന്‍ ചെയ്തത്ര സിനിമകള്‍ ഇപ്പോള്‍ എനിക്ക് ലഭിക്കുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ സിനിമയില്‍ എന്നെ വച്ച് ഇനി എന്തുചെയ്യണമെന്ന് അവര്‍ക്ക് ശരിക്കും അറിയാത്തതിനാലാണ് ഇത് എന്ന് ഞാന്‍ കരുതുന്നു,'' അവര്‍ അഭിപ്രായപ്പെട്ടു.

സമാന്തയ്ക്ക് തന്റെ കരിയറിനെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ട്. തനിക്ക് ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് നല്‍കാന്‍ ഇനിയും ഒട്ടേറെ ഉണ്ടെന്നതിനാല്‍ ബോളിവുഡിലേക്ക് പോകാന്‍ യാതൊരു പദ്ധതിയും ഇല്ലെന്നും സാമന്ത പറയുന്നു.

ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ 'സൂപ്പര്‍ ഡിലക്‌സ്' എന്ന ചിത്രത്തിലൂടെയാണ് സാമന്ത 2019ലെ തന്റെ സിനിമകള്‍ ആരംഭിച്ചത്. അതിന് തൊട്ടു പിന്നാലെ ശിവ നിര്‍വാണയുടെ 'മജിലി' പുറത്തിറങ്ങി. ചിത്രത്തില്‍ സാമന്തയ്‌ക്കൊപ്പം നാഗ ചൈതന്യയും ഉണ്ടായിരുന്നു.

Nagachaithanya Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: