നാഗചൈതന്യ-സാമന്ത വിവാഹം കഴിഞ്ഞുവെങ്കിലും ആരാധകർക്ക് ഇപ്പോഴും അതിന്റെ ഹാങ്ഓവർ മാറിയിട്ടില്ല. ഇപ്പോഴും സോഷ്യൽ മീഡിയയിൽ താരവിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകർ പോസ്റ്റ് ചെയ്യുന്നുണ്ട്. പക്ഷേ ഇക്കൂട്ടത്തിൽ സാമന്തയുടെ ഫാൻസ് ക്ലബ് പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ക്രിസ്ത്യൻ രീതിയിൽ നടന്ന വിവാഹ ദിനത്തിൽ നാഗചൈതന്യയ്ക്ക് സാമന്ത നൽകിയ വാക്കുകളാണ് വിഡിയോയിലുളളത്.

”എങ്ങനെയാണോ എല്ലാ വാദങ്ങളും ശബ്ദത്തിൽ ഒരു മാറ്റം പോലും ഇല്ലാതെ പരിഹരിക്കപ്പെടുന്നത്, എങ്ങനെയാണോ കരയാതെ എന്നെ ഒന്നിനും അനുവദിക്കാതിരുന്നത്. എന്നാൽ ഞാൻ എങ്ങനെയായിരിക്കണം എന്നു സ്വപ്നം കണ്ടതുപോലെ ഞാൻ പതുക്കെ മാറിത്തുടങ്ങിയത് നീ കാരണമാണ്. എനിക്ക് അറിയാവുന്നതിൽവച്ച് എറ്റവും പെർഫെക്ട് ആയ വ്യക്തി നീയാണ്. നമുക്ക് ജനിക്കാനിരിക്കുന്ന കുട്ടികൾക്കും നീ നല്ലൊരു അച്ഛനായിരിക്കും. ഇനി 100 ജന്മമെടുത്താലും 100 ലോകത്തിലും എപ്പോഴും ഞാൻ തിരഞ്ഞെടുക്കുക നിന്നെയായിരിക്കും”- ഇതു പറയുമ്പോൾ സാമന്തയുടെ കണ്ണുകൾ നിറയുകയും സ്വരം ഇടറുകയും ചെയ്തിരുന്നു. വിവാഹ മോതിരം അണിയിക്കുന്നതിന് തൊട്ടുമുൻപായാണ് സാമന്ത ഇങ്ങനെ പറഞ്ഞത്. സാമന്തയുടെ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് നാഗചൈതന്യ ചിരിക്കുന്നുണ്ടായിരുന്നു.

A post shared by samantha ruth prabhu (@samantharuthprabhuofficiall) on

ഹിന്ദു ആചാരപ്രകാരമുളള വിവാഹ ദിനത്തിൽ സാമന്ത പൊട്ടിക്കരയുന്നതിന്റെ ചിത്രം നേരത്തെ വൈറലായിരുന്നു. കതിർ മണ്ഡപത്തിലിരുന്നത് കൈ കൊണ്ട് വായ് മൂടി സാമന്ത കരയുന്നതിന്റെ ചിത്രമാണ് വൈറലായത്.

ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. യേ മായ ചെസവേ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. യെമായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലാണ് നാഗചൈതന്യയും സാമന്തയും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. ഓട്ടോനഗർ, സൂര്യ, മനം തുടങ്ങിയ ചിത്രങ്ങളിലും അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

Happiness is a LAZY week . #energysavingmode #lazyismyname

A post shared by Samantha Akkineni (@samantharuthprabhuoffl) on

One true love

A post shared by Samantha Akkineni (@samantharuthprabhuoffl) on

Mrs.Akkineni#chaysam

A post shared by Samantha Akkineni (@samantharuthprabhuoffl) on

My cutie @bridesofsabyasachi @nacjewellers DREAM!!

A post shared by Samantha Akkineni (@samantharuthprabhuoffl) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ