scorecardresearch

സാമന്ത- വിജയ് ദേവരകൊണ്ട അപകടം; വസ്തുതയെന്ത്?

ഷൂട്ടിനിടെ തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയ്ക്കും സഞ്ചരിച്ച കാർ നദിയിലേക്ക് വീണ് പരുക്ക് പറ്റിയെന്ന് വാർത്തകളുണ്ടായിരുന്നു

ഷൂട്ടിനിടെ തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയ്ക്കും സഞ്ചരിച്ച കാർ നദിയിലേക്ക് വീണ് പരുക്ക് പറ്റിയെന്ന് വാർത്തകളുണ്ടായിരുന്നു

author-image
Entertainment Desk
New Update
സാമന്ത- വിജയ് ദേവരകൊണ്ട അപകടം; വസ്തുതയെന്ത്?

സിനിമ ചിത്രീകരണത്തിനിടയിൽ തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും പരുക്ക് പറ്റിയെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 'ഖുഷി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കശ്മീരിലെ പഹൽഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീനിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും സഞ്ചരിച്ച വാഹനം ആഴമുള്ള ജലാശയത്തിലേക്ക് പതിച്ച് ഇരുവർക്കും അപകടം സംഭവിച്ചുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

Advertisment

എന്നാൽ, ഈ വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ഇന്ത്യൻ മൂവികളുടെ പിആർഒ ആയി വർക്ക് ചെയ്യുന്ന ബിഎ രാജു.

"വ്യാജ വാർത്ത മുന്നറിയിപ്പ്: വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും ഖുശി സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റതായി വന്ന വാർത്തകൾ സത്യമല്ല. കശ്മീരിൽ 30 ദിവസത്തെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കി ഖുശി ടീം ഇന്നലെ ഹൈദരാബാദിലേക്ക് മടങ്ങി. വ്യാജ വാർത്തകൾ വിശ്വസിക്കരുത്," ബിഎ രാജു ട്വീറ്റ് ചെയ്യുന്നു.

Advertisment

റൊമാന്റിക് കോമഡി ചിത്രമായ 'ഖുഷി' 2022 ഡിസംബർ 23 ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി തിയേറ്ററുകളിലെത്തും. ശിവ നിർവാണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്, നിർമാണവും ശിവ നിർവാണ തന്നെ.

Vijay Deverakonda Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: