scorecardresearch

താലികെട്ടിന് മുമ്പ് 'ടൈ' തിരഞ്ഞ് മണവാളന്‍; സാമന്ത- നാഗചൈതന്യ വിവാഹത്തിന്റെ ഇതുവരെ കാണാത്ത വീഡിയോ

ഇരുവരുടേയും വിവാഹത്തിന്റെ ഒരു വീഡിയോ ആണ് സാമന്ത പുറത്തുവിട്ടത്

ഇരുവരുടേയും വിവാഹത്തിന്റെ ഒരു വീഡിയോ ആണ് സാമന്ത പുറത്തുവിട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
താലികെട്ടിന് മുമ്പ് 'ടൈ' തിരഞ്ഞ് മണവാളന്‍; സാമന്ത- നാഗചൈതന്യ വിവാഹത്തിന്റെ ഇതുവരെ കാണാത്ത വീഡിയോ

2017 ഒക്ടോബറിലാണ് നാഗചൈതന്യ-സാമന്ത വിവാഹം ഗോവയില്‍ വെച്ച് നടന്നത്. ഇരുവരുടേയും വിവാഹത്തിന്റെ ഒരു വീഡിയോ ആണ് സാമന്ത ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'എന്റെ ടൈ എവിടെ' എന്ന് നാഗചൈതന്യം ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

Advertisment

ഗോവയിൽവച്ച് കഴിഞ്ഞ മാസം നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്ത്. പി്ന്നാല സിനിമാ മേഖലയിലുളളവർക്കായി ഹൈദരാബാദിൽ ഗ്രാന്റ് റിസപ്ഷൻ നടന്നു. തെലുങ്ക് സിനിമാ മേഖലയിൽനിന്നുളള ഒട്ടുമിക്ക താരങ്ങളെ കൂടാതെ രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തി.

ചിരഞ്ജീവി, റാം ചരൺ, അല്ലു അർജുൻ, വരുൺ തേജ് തുടങ്ങിയവർ താരദമ്പതികൾക്ക് അനുമോദനങ്ങൾ നേരാനെത്തി. സംവിധായകൻ എസ്.എസ്.രാജമൗലി, മുതിർന്ന താരങ്ങളായ നന്ദമമുരി ബാലകൃഷ്ണ, യു.വി.കൃഷ്ണാം രാജു, കൃഷ്ണ, മുരളി മോഹൻ എന്നിവരും യുവതാരങ്ങളായ നിഖിൽ സിദ്ധാർഥ്, നാനി, രാകുൽ പ്രീത്, രാശി ഖന്ന എന്നിവരും റിസപ്ഷന് എത്തിയിരുന്നു.

Advertisment

ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് ഗോവയിൽവച്ച് നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമുളള വിവാഹം ഒക്ടോബർ ആറിനും ക്രിസ്ത്ര്യൻ ആചാരപ്രകാരം ഒക്ടോബർ ഏഴിനുമാണ് നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Nagachaithanya Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: