/indian-express-malayalam/media/media_files/uploads/2021/10/Samantha-4.jpg)
ഏതൊരു സഞ്ചാരിയുടേയും സ്വപ്‌നങ്ങളിൽ ഒന്നാണ് ഹിമാലയം. ഇപ്പോഴിതാ, ഹിമാലയൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. സുഹൃത്തായ ശിൽപ്പ റെഡ്ഡിക്കൊപ്പമായിരുന്നു സാമന്തയുടെ ഹിമാലയൻ യാത്ര.
മഹാഭാരതം വായിച്ചത് മുതലുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഹിമാലയത്തിൽ പോവണമെന്നത് എന്നാണ് സാമന്ത കുറിക്കുന്നത്. സുഹൃത്തിനൊപ്പമുള്ള യാത്രാ ചിത്രങ്ങളും സാമന്ത പങ്കു വച്ചിട്ടുണ്ട്.
"യമുനോത്രി രണ്ടര മണിക്കൂർ കുത്തനെയുള്ള ട്രക്കിംഗ് ആണ്. 800 മീറ്റർ മുതൽ 1500 മീറ്റർ വരെ ഉയരത്തിൽ. മിക്ക ആളുകളും പാൽക്കികളെയോ കോവർകഴുതകളെയോ ഒക്കെയാണ് മലകയറാനായി ആശ്രയിച്ചത്, ഞങ്ങൾ പക്ഷേ നടന്നു പോകാനാണ് ഇഷ്ടപ്പെട്ടത്. ഇടയ്ക്ക് ഫോട്ടെയെടുക്കാനായി നിന്നു, ചായ കുടിച്ചു, മലനിരകളിലെ ഭംഗിയുള്ള നായ്ക്കുട്ടികളെ ലാളിച്ചു," സാമന്ത കുറിക്കുന്നു. ഹിമാലയത്തിന് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് സാമന്ത പറയുന്നു.
യാത്രയ്ക്കിടയിൽ സാമന്ത മഹേഷ് യോഗിയുടെ ആശ്രമവും സന്ദർശിച്ചു.
സംവിധായകരായ രാജിന്റെയും ഡികെയുടെയും 'ദ ഫാമിലി മാൻ 2' എന്ന വെബ് സീരീസിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്.
ഗുണശേഖർ സംവിധാനം ചെയ്ത 'ശാകുന്തളം' ആണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രം. സംവിധായകൻ വിഘ്‌നേഷ് ശിവന്റെ 'കാതുവാകുല രണ്ട് കാതൽ' എന്ന ചിത്രത്തിലും സാമന്തയുണ്ട്.
Read more: യൂട്യൂബ് ചാനലുകൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സാമന്ത
അടുത്തിടെ, സാമന്ത -നാഗചൈതന്യ വിവാഹ മോചന വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തനിക്കെതിരെ കുപ്രചരണം നടത്തുകയും വ്യക്തിപരമായി അധിക്ഷേപം നടത്തുകയും ചെയ്ത ചില യൂട്യൂബ് ചാനലുകൾക്ക് എതിരെ സാമന്ത കഴിഞ്ഞദിവസം മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.