scorecardresearch

സാമന്തയും രാജും വിവാഹിതരായി; ദുരൂഹമായ പോസ്റ്റുമായി മുൻഭാര്യ

സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ച് തിങ്കളാഴ്ച രാവിലെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം

സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ച് തിങ്കളാഴ്ച രാവിലെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Samantha Ruth Prabhu Raj Nidimoru Wedding Buzz

സംവിധായകൻ രാജ് നിദിമോരുവും നടി സമാന്ത റൂത്ത് പ്രഭുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ച് തിങ്കളാഴ്ച രാവിലെ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സാമന്ത​ഇപ്പോൾ.

Advertisment

Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര

അതേസമയം, രാജ് നിദിമോരുവിന്റെ  മുൻ ഭാര്യ ശ്യാമലി ദെയുടെ  ദുരൂഹമായ പോസ്റ്റും ശ്രദ്ധ നേടുകയാണ്.  എഴുത്തുകാരനായ മൈക്കിൾ ബ്രൂക്ക്സിന്റെ, "നിരാശരായ ആളുകൾ നിരാശമായ കാര്യങ്ങൾ ചെയ്യും" ("Desperate people do desperate things,") എന്ന വാചകമാണ് ശ്യാമലി  ഇൻസ്റ്റാഗ്രാം സ്റ്റോറിയായി നൽകിയിരിക്കുന്നത്.

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Advertisment

Shyamali De

Also Read:  എന്തുകൊണ്ട് ലളിത ജോർജ് സാറിനെ കൊന്നില്ല? മറുപടി നൽകി തരുൺ മൂർത്തി

'പഴയ കടങ്ങൾ' എന്ന വിഷയത്തിലൊരു ദുരൂഹമായ പോസ്റ്റും ശ്യാമലി മുൻപു പങ്കുവെച്ചിരുന്നു. "പഴയ കടങ്ങളുടെ ബന്ധത്തിലൂടെ ഒരാൾ വളർത്തുമൃഗങ്ങൾ, പങ്കാളി, കുട്ടികൾ, വീട് എന്നിവയുമായി ബന്ധപ്പെടുന്നു. ആ കർമ്മപരമായ കടങ്ങൾ തീർന്നുപോകുമ്പോൾ, ആ ബന്ധങ്ങൾ അവസാനിക്കുകയും അതോടൊപ്പം അതുമായി ബന്ധപ്പെട്ട സന്തോഷങ്ങളും ദുഃഖങ്ങളും ഇല്ലാതാകുകയും ചെയ്യുന്നു." തന്റെ വിവാഹബന്ധത്തെ കുറിച്ചാണ് ശ്യാമലിയുടെ ഈ പോസ്റ്റെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. 

Also Read: അമ്മ ക്രിസ്ത്യൻ, അച്ഛൻ ഹിന്ദു, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം: അമല അക്കിനേനി

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: