/indian-express-malayalam/media/media_files/uploads/2022/02/Samantha-3.jpg)
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാമന്ത റൂത് പ്രഭു. തിരക്കുകൾക്കിടയിലും യാത്ര ചെയ്യാനും വെക്കേഷൻ ആഘോഷിക്കാനുമൊക്കെ സാമന്ത സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ സുഹൃത്തായ ശിൽപ്പ റെഡ്ഡിക്കൊപ്പം ഹിമാലയത്തിലേക്ക് നടത്തിയ യാത്രകളുടെ ചിത്രങ്ങൾ സാമന്ത പങ്കുവച്ചിരുന്നു. ശിൽപ്പയ്ക്ക് ഒപ്പം സ്വിറ്റ്സർലാന്റ് യാത്ര നടത്തിയാണ് സാമന്ത ഈ പുതുവർഷത്തെയും വരവേറ്റത്.
ശനിയാഴ്ച സാമന്ത തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു വെള്ളച്ചാട്ടത്തിന് അരികെ അതിന്റെ സൗന്ദര്യം ആസ്വദിച്ചിരിക്കുന്ന സാമന്തയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. "ജീവിതം, അത് വന്നുപോകും പോലെ ആസ്വദിക്കുക," എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സാമന്ത കുറിക്കുന്നത്.
ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങൾ. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതൽ എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്തിയതാണ് സാമന്ത.
പുഷ്പയാണ് ഒടുവിൽ റിലീസിനെത്തിയ സാമന്ത ചിത്രം. ചിത്രത്തിലെ ‘ഊ അന്തവാ' എന്ന ഗാനത്തിനൊപ്പമുള്ള സാമന്തയുടെ ഐറ്റം ഡാൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു.
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കാത്തുവാക്കുലെ രെണ്ട് കാതൽ' എന്ന ചിത്രത്തിൽ സാമന്തയ്ക്ക് ഒപ്പം വിജയ് സേതുപതി, നയൻതാര എന്നിവരുമുണ്ട്. ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശാകുന്തളം എന്ന ചിത്രവും റിലീസ് കാത്തിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.