വിവാഹം കഴിഞ്ഞാല്‍ പിന്നെ മാസങ്ങളോളം മാധ്യമങ്ങളിലും സിനിമയിലും ഒന്നും തന്നെ താരങ്ങളെ കാണാന്‍ സാധിക്കില്ല. ഷൂട്ടിങ്ങും സിനിമയും ഒന്നുമില്ലാത്ത കുടുംബ ജീവിതത്തില്‍ അഭിരമിക്കുന്ന കുറച്ച് ദിവസങ്ങളായിരിക്കും അത്. ചിലരാകട്ടെ മാസങ്ങളോളം നീണ്ട ഹണിമൂണ്‍ യാത്രയിലുമാകും. തെന്നിന്ത്യന്‍ സുന്ദരി സാമന്തയുടെ സ്ഥിതി വ്യത്യസ്ഥമാണ്. തെലുങ്ക് താരം നാഗചൈതന്യയുമായി വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ തന്റെ സിനിമാ തിരക്കുകളിലേക്ക് നടി തിരിച്ചെത്തിയത് വാര്‍ത്തയായിരുന്നു.

രജു ഗാരി ഗദ്ദി എന്ന സിനിമയുടെ പ്രോമോഷനാണ് സാമന്ത വിവാഹ ശേഷം ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. നടന്‍ നാഗാര്‍ജുനയ്‌ക്കൊപ്പമായിരുന്നു സാമന്തയുടെ അഭിമുഖ പരിപാടി. എന്നാല്‍ ഇതിന് പിന്നാലെ താരജോഡികള്‍ ലണ്ടനിലേക്ക് ഹണിമൂണിനായി പറക്കുകയായിരുന്നു. ഇതിന്റെ കുറച്ച് ചിത്രങ്ങള്‍ സാമന്ത തന്റെ ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഹണിമൂണിന് ശേഷം തിരിച്ചെത്തി പോസ്റ്റ് ചെയ്തതാണോ എന്ന് വ്യക്തമല്ല. താരങ്ങള്‍ ഇപ്പോഴും ലണ്ടനില്‍ ആണെന്നാണ് സൂചന.

A post shared by Samantha Akkineni (@samantharuthprabhuoffl) on

A post shared by Samantha Akkineni (@samantharuthprabhuoffl) on


ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. യേ മായ ചെസവേ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. യെമായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലാണ് നാഗചൈതന്യയും സാമന്തയും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. ഓട്ടോനഗർ, സൂര്യ, മനം തുടങ്ങിയ ചിത്രങ്ങളിലും അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

Great food the best company Never want this holiday to end

A post shared by Samantha Akkineni (@samantharuthprabhuoffl) on

New favourite @gucci

A post shared by Samantha Akkineni (@samantharuthprabhuoffl) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook