അല്ലു അർജുൻ അഭിനയിച്ച “പുഷ്പ: ദി റൈസ്” ബോക്‌സ് ഓഫീസിൽ റിലീസ് ചെയ്യുകയും സമ്മിശ്ര റിവ്യൂകൾക്കിടയിലും ഒരു വലിയ ബോക്‌സ് ഓഫീസ് മുന്നേറ്റും നേടുകയും ചെയ്‌തിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം, നടി സാമന്ത റൂത്ത് പ്രഭു ചിത്രത്തിലെ പ്രധാന താരം അല്ലു അർജുനെ അഭിനന്ദിച്ച് ഒരു കുറിപ്പ് എഴുതി. ചിത്രത്തിൽ ഒരു പ്രത്യേക ഡാൻസ് നമ്പറും സാമന്ത ചെയ്തിരുന്നു
“ഇതൊരു അല്ലു അർജുൻ അഭിനന്ദന പോസ്റ്റാണ് !!” സാമന്ത കുറിച്ചു.
“നിങ്ങളെ ആകർഷിക്കുന്ന ഒരു പ്രകടനം .. ഓരോ സെക്കൻഡിലും തീ ആയിരുന്നു. ഒരു നടൻ കണ്ണെടുക്കാൻ പറ്റാത്തത്ര മികവോടെയായിരിക്കുമ്പോൾ ഞാൻ എപ്പോഴും പ്രചോദനം ഉൾക്കൊള്ളുന്നു .. അല്ലു അർജുൻ എനിക്ക് പുഷ്പയിൽ അതായിരുന്നു. തികച്ചും അതിശയിപ്പിക്കുന്നത് .. ശരിക്കും പ്രചോദിപ്പിക്കപ്പെട്ടു,” സാമന്ത കുറിച്ചു.
അല്ലു അർജുനൊപ്പം രശ്മിക മന്ദാനയും ഫഹദ് ഫാസിലും അഭിനയിക്കുന്ന സിനിമയായ പുഷ്പ: ദി റൈസ് രണ്ട് ഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യ ഭാഗമാണ്.
റിലീസിന് മുന്നോടിയായി പുഷ്പയുടെ നിർമ്മാതാക്കൾ സാമന്ത അഭിനയിച്ച പാട്ടിന്റെ മ്യൂസിക് വീഡിയോ റിലീസ് ചെയ്തില്ല. ഈ ഗാനത്തിന് ഇപ്പോൾ തിയേറ്ററുകളിൽ പ്രേക്ഷകരിൽ നിന്ന് അതിശയകരമായ പ്രതികരണമാണ് ലഭിക്കുന്നത്.
“ആ മാസ് അനുഭവം മിസ്സ് ചെയ്തു,” എന്ന് തിയേറ്ററുകൾക്കുള്ളിൽ നിന്നുള്ള ആരാധകരുടെ വീഡിയോകളോട് പ്രതികരിച്ചുകൊണ്ട് സാമന്ത എഴുതി.
Also Read: രണ്ടാം ദിനം 100 കോടി കടന്ന് അല്ലു അർജുന്റെ ‘പുഷ്പ’
സാമന്ത ആദ്യം ഗാനം നിരസിച്ചതായി പുഷ്പയുടെ സംവിധായകൻ സുകുമാർ ഒരു പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. “അത് ശരിയായ തിരഞ്ഞെടുപ്പായിരിക്കില്ല എന്നാണ് അവൾ ആദ്യം എന്നോട് പറഞ്ഞത്. പാട്ട് എങ്ങനെ ഹിറ്റാകുമെന്ന് ഞാൻ അവളോട് വിശദീകരിച്ചു. അത്തരം നമ്പറുകൾ പല മുൻനിര വനിതാ താരങ്ങൾക്കും പ്രശസ്തി നേടിക്കൊടുത്തു. പൂജാ ഹെഗ്‌ഡെയുടെ കാര്യം എടുക്കുക, അവർ രംഗസ്ഥലത്ത് “ജിഗേലു റാണി” അവതരിപ്പിച്ചു, ഈ ഗാനം ഒരു വലിയ ചാർട്ട്ബസ്റ്ററായി മാറി. പുഷ്പയിലെ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിലുള്ള വിശ്വാസത്തിൽ വിശ്വസിച്ചാണ് സാമന്ത ഗാന രംഗത്ത് വന്നത്, ”അദ്ദേഹം പറഞ്ഞിരുന്നു.
വെള്ളിയാഴ്ചയാണ് പുഷ്പ ദ റൈസ് രാജ്യവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്തത്.