നാഗചൈതന്യയ്ക്കും സാമന്തയ്ക്കും ഇത് ആഘോഷങ്ങളുടെ കാലമാണ്. ഇരുവരും ഹണിമൂൺ കഴിഞ്ഞ് ലണ്ടനിൽനിന്നും തിരിച്ചെത്തിയിട്ട് അധികം നാൾ ആയിട്ടില്ല. ഇരുവർക്കും റാണ ദഗ്ഗുബാട്ടിയുടെ പിതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബു ഒരു ഗ്രാന്റ് പാർട്ടി നൽകി. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. സാമന്ത തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

Read More: വിവാഹം സ്വര്‍ഗത്തില്‍, ഹണിമൂണ്‍ ലണ്ടനില്‍…

സാമന്ത പങ്കുവച്ച ഒരു ചിത്രത്തിൽ റാണ ദഗ്ഗുബാട്ടിയും ഉണ്ട്. പക്ഷേ അത് റാണയാണെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. ഒരാൾ പുറംതിരിഞ്ഞ് നാഗചൈതന്യയോട് സംസാരിച്ചുനിൽക്കുന്നതാണ് ചിത്രം. സാമന്ത ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ആരാധകരാണ് അത് റാണയാണെന്ന് കണ്ടെത്തിയത്.

The best friend @krishnafilmmaker love you paaps

A post shared by Samantha Akkineni (@samantharuthprabhuoffl) on

മൂന്നു ചിത്രങ്ങളാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. റാണയുടെ സഹോദരി മാളവികയ്ക്ക് ഒപ്പമുളളതാണ് ഒരു ചിത്രം.

My soul sista @malavikad super human #princessvibes #anamikakhannaobsessed @anamikakhanna.in

A post shared by Samantha Akkineni (@samantharuthprabhuoffl) on

ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് കഴിഞ്ഞ മാസം ഗോവയിൽവച്ച് നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമുളള വിവാഹം ഒക്ടോബർ ആറിനും ക്രിസ്ത്ര്യൻ ആചാരപ്രകാരം ഒക്ടോബർ ഏഴിനുമാണ് നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

The fat but happy vibe . Absolutely love this @anamikakhanna.in outfit though

A post shared by Samantha Akkineni (@samantharuthprabhuoffl) on

യേ മായ ചെസവേ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. യെമായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലാണ് നാഗചൈതന്യയും സാമന്തയും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. ഓട്ടോനഗർ, സൂര്യ, മനം തുടങ്ങിയ ചിത്രങ്ങളിലും അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook