/indian-express-malayalam/media/media_files/2025/11/08/samantha-ruth-prabhu-raj-nidimoru-2025-11-08-15-28-37.jpg)
സാമന്ത റൂത്ത് പ്രഭുവും പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജ് നിദിമോരുവും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. 'ദി ഫാമിലി മാൻ' എന്ന സൂപ്പർഹിറ്റ് വെബ് സീരീസിന്റെ സംവിധായകരിൽ ഒരാളാണ് രാജ് നിദിമോരു.
ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ വാർത്തകൾ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, രാജിനൊപ്പമുള്ള ചിത്രങ്ങൾ സാമന്ത പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, രാജിനെ കെട്ടിപ്പിടിച്ച് പോസ് ചെയ്യുന്ന പുതിയൊരു ചിത്രം കൂടി സാമന്ത ഷെയർ ചെയ്തിരിക്കുകയാണ്.
Also Read: പരീക്ഷയിൽ തോറ്റു, ചതിച്ചത് ചാറ്റ്‍ജിപിടി; വെളിപ്പെടുത്തി കിം കർദാഷിയാൻ
ഈ ചിത്രം ഇരുവരും തങ്ങളുടെ ബന്ധം പരസ്യമായി അംഗീകരിക്കുന്നതിന്റെ സൂചനയാണെന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. സാമന്തയുടെ പെർഫ്യൂം ബ്രാൻഡായ സീക്രട്ട് ആൽക്കെമിസ്റ്റിന്റെ ലോഞ്ചിംഗ് വേളയിൽ പകർത്തിയതാണ് ഈ ചിത്രം.
"സുഹൃത്തുക്കളാലും കുടുംബത്താലും ചുറ്റപ്പെട്ട്. കഴിഞ്ഞ ഒന്നര വർഷമായി, ഞാൻ എൻ്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകൾ സ്വീകരിച്ചു. റിസ്‌ക്കുകൾ എടുക്കുന്നു, എൻ്റെ ഉള്ളറിവിനെ വിശ്വസിക്കുന്നു, ഒപ്പം പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്," എന്നാണ് ചിത്രങ്ങൾ പങ്കിട്ട് സാമന്ത കുറിച്ചത്.
Also Read: പണ്ടൊരാൾ പറഞ്ഞത് പോലെ, നിങ്ങൾ ടിക്കറ്റ് എടുത്ത് നോക്ക്; മമ്മൂട്ടി ഡയലോഗ് പറഞ്ഞ് കയ്യടി നേടി ദുൽഖർ
നടൻ നാഗ ചൈതന്യയിൽ നിന്നും 2021ലാണ് സാമന്ത വിവാഹമോചനം നേടിയത്.​ അതേസമയം, രാജ് നിദിമോരുവും വിവാഹമോചിതനാണ്. ശ്യാമലി ദേയെ ആയിരുന്നു രാജിന്റെ പങ്കാളി. 2022ൽ ഇരുവരും വേർപിരിഞ്ഞു.
Also Read: വിമാനം പറത്തി നവനീത്; അളിയനെ ട്രോളി കാളിദാസ്, വീഡിയോ
സമാന്തയും രാജും 'ദി ഫാമിലി മാൻ 2', 'സിറ്റാഡെൽ: ഹണി ബണ്ണി' എന്നീ പ്രോജക്റ്റുകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ രാജിനൊപ്പമുള്ള ചിത്രങ്ങൾ പതിവായി പങ്കുവെച്ചതിനെത്തുടർന്നാണ് ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ജോലിയുമായി ബന്ധമില്ലാത്ത സാഹചര്യങ്ങളിലും ഇരുവരെയും ഒരുമിച്ച് കാണുന്നത് പതിവാണ്.
ആദിത്യ റോയ് കപൂർ, അലി ഫസൽ, വാമിക ഗബ്ബി, ജയ്ദീപ് അഹ്‌ലാവത്ത് എന്നിവർ അഭിനയിക്കുന്ന 'രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം' എന്ന ചിത്രത്തിൽ ആണ് സാമന്തയും രാജും പ്രവർത്തിക്കുന്നത്. അതേസമയം, മനോജ് ബാജ്‌പേയി, ജയ്ദീപ് അഹ്‌ലാവത്ത് തുടങ്ങിയവർ അഭിനയിക്കുന്ന രാജ് & ഡികെയുടെ 'ദി ഫാമിലി മാൻ സീസൺ 3' നവംബർ 21-ന് റിലീസിനൊരുങ്ങുകയാണ്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us