scorecardresearch

വടംവലിച്ച്, തറയിൽ വീണുരുണ്ട് സാമന്ത; വീഡിയോ ഏറ്റെടുത്ത് ആരാധകർ

സുഹുത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ജിമ്മിൽ വടം വലിക്കുന്ന സാമന്തയുടെ വീഡിയോയാണ് വൈറലാകുന്നത്

സുഹുത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ജിമ്മിൽ വടം വലിക്കുന്ന സാമന്തയുടെ വീഡിയോയാണ് വൈറലാകുന്നത്

author-image
Entertainment Desk
New Update
samantha, samantha akkineni, samantha ruth prabhu, samantha video, samantha instagram

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ ഇഷ്ട താരമാണ് സാമന്ത. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, സുഹുത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ജിമ്മിൽ വടം വലിക്കുന്ന സാമന്തയുടെ വീഡിയോയാണ് വൈറലാകുന്നത്.

Advertisment

സാമന്തയുടെ സുഹൃത്തും ഫാഷൻ ഡിസൈനറുമായ ശിൽപ റെഡ്‌ഡി പങ്കുവെച്ച വീഡിയോ സാമന്തയും ഷെയർ ചെയ്തതോടെയാണ് വൈറലായത്. "സ്വയം ശ്രദ്ധിക്കുക - ഒരിക്കലും, ഫിറ്റ്നസ് ഉള്ള, ഭ്രാന്തമായ മത്സരബുദ്ധിയുള്ള കുടുംബാംഗങ്ങളുമായി ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്.. നിങ്ങൾക്ക് പരുക്കേൽക്കും. നിങ്ങൾക്ക് വേദന അനുഭവപ്പെടും." എന്ന അടികുറിപ്പോടെയാണ് സാമന്ത വീഡിയോ പങ്കുവെച്ചത്.

സാമന്തയ്ക്ക് ഒപ്പം വാരാന്ത്യം ആഘോഷിക്കുന്ന ചിത്രങ്ങൾ ശിൽപ റെഡ്ഢിയും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Advertisment

ഈ മാസം ആദ്യമാണ് നാഗ ചൈതന്യയും സാമന്ത സാമന്തയും വേർപിരിഞ്ഞത്. നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം തങ്ങൾ പിരിയുന്നെന്ന് പറഞ്ഞ് സമാന പ്രസ്താവനകൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു.

Also Read: സ്പൈ ഗേളായി കങ്കണ; പുതിയ ലുക്ക് ശ്രദ്ധ നേടുന്നു

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: