പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് നടി സാമന്ത. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ താരത്തിനു പരുക്കുപ്പറ്റുകയായിരുന്നു. കൈകളിൽ മുറിവുകളുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് താരം. രക്തകറകളും മുറിവുകളുമുള്ള കൈകളുടെ ചിത്രമാണ് സാമന്ത ഷെയർ ചെയ്തത്. ‘പേർക്സ് ഓഫ് ആക്ഷൻ’ എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്.
ഈയടുത്ത് നൈനിറ്റാളിൽ ഷൂട്ടിങ്ങിനെത്തിയ താരം, എട്ടു ഡിഗ്രി സെൽഷ്യസിലും ഷൂട്ടിൽ നിന്ന് ഇടവെളയെടുക്കാൻ തയാറല്ലായിരുന്നു. മയോസൈറ്റിസ് എന്ന രോഗാവസ്ഥയുമായി പൊരുതുമ്പോഴും ആരാധകർക്കായി ഫിറ്റ്നസ് വീഡിയോകളും സാമന്ത പങ്കുവയ്ക്കാറുണ്ട്.

ബോക്സിങ്ങ് പരിശീലനത്തിനിടയിലെ ദൃശ്യങ്ങളും താരം ഷെയർ ചെയ്തിരുന്നു. സംഘടനം സംവിധാനം ചെയ്യുന്ന യാനിക്ക് ബെനിനൊപ്പം കൊടും തണുപ്പിലും ബോക്സിങ്ങ് പ്രാക്റ്റീസിലായിരുന്നു സാമന്ത.
‘ശാകുന്തളം’ ആണ് സാമന്തയും റിലീസിനെത്തുന്ന പുതിയ ചിത്രം. ഏപ്രിൽ 14ന് ചിത്രം തിയേറ്റിലെത്തും. ഫെബ്രുവരി 17നു ആദ്യം റിലീസ് തീരുമാനിച്ച ചിത്രം പിന്നീട് ചില കാരണങ്ങളാൽ നീളുകയാണ് ചെയ്തത്.
കാളിദാസന്റെ ശാകുന്തളത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ‘ഖുശി’, വരുൺ ധവാൻ ചിത്രം ‘സിറ്റാഡെൽ’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റു സാമന്ത ചിത്രങ്ങൾ.