scorecardresearch

സിനിമയിൽ 12 വർഷം പിന്നിടുമ്പോൾ; സന്തോഷം പങ്കുവച്ച് സാമന്ത

"ഈ അനുഗ്രഹീത യാത്രയ്ക്കും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെ നേടാനായതിലും ഞാൻ നന്ദിയുള്ളവളാണ്"

"ഈ അനുഗ്രഹീത യാത്രയ്ക്കും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെ നേടാനായതിലും ഞാൻ നന്ദിയുള്ളവളാണ്"

author-image
Entertainment Desk
New Update
samantha ruth prabhu, samantha, samantha ruth prabhu new photos

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സാമന്ത നേടി. സിനിമജീവിതം 12 വർഷങ്ങൾ പൂർത്തിയാക്കിയ സന്തോഷത്തിലാണ് താരം ഇപ്പോൾ. അതിനോട് അനുബന്ധിച്ച് സാമന്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Advertisment

"ഇന്ന് രാവിലെ ഉണർന്നപ്പോഴാണ് സിനിമയിൽ ഞാൻ 12 വർഷം പൂർത്തിയാക്കിയല്ലോ എന്നോർത്തത്. ലൈറ്റ്സ്, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളുടെ 12 വർഷം. ഈ അനുഗ്രഹീത യാത്രയ്ക്കും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെ നേടിയതിലും ഞാൻ നന്ദിയുള്ളവളാണ്! സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്നും കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

2010ൽ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രത്തിൽ അതിഥി വേഷം അഭിനയിച്ചു കൊണ്ടാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ 'വിണ്ണൈത്താണ്ടി വരുവായാ'യുടെ തെലുങ്കു റീമേക്കായ 'യേ മായാ ചേസാവെ' എന്ന ചിത്രത്തിൽ നായികയായും സാമന്ത അഭിനയിച്ചു. ഈ ചിത്രത്തിൽ ആണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ച്​ അഭിനയിച്ചത്.

Advertisment

ഈഗ (ഈച്ച), തെരി, മഹാനദി, സൂപ്പർ ഡീലക്സ്, മജിലി എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ സാമന്ത ഏറെ ശ്രദ്ധ നേടി.

ആദ്യചിത്രത്തിലെ നായകനെ തന്നെ ജീവിതപങ്കാളിയാക്കിയെങ്കിലും കഴിഞ്ഞ വർഷം സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞിരുന്നു.

പുഷ്പയാണ് ഒടുവിൽ റിലീസിനെത്തിയ സാമന്ത ചിത്രം. ചിത്രത്തിലെ ‘ഊ അന്തവാ' എന്ന ഗാനത്തിനൊപ്പമുള്ള സാമന്തയുടെ ഐറ്റം ഡാൻസ് ഏറെ ശ്രദ്ധ നേടിയിരുന്നു.

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കാത്തുവാക്കുലെ രെണ്ട് കാതൽ' എന്ന ചിത്രത്തിൽ സാമന്തയ്ക്ക് ഒപ്പം വിജയ് സേതുപതി, നയൻതാര എന്നിവരുമുണ്ട്. ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശാകുന്തളം എന്ന ചിത്രവും റിലീസ് കാത്തിരിക്കുകയാണ്.

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: