scorecardresearch

നാഗ ചൈതന്യയ്‌ക്കൊപ്പം താമസിച്ചിരുന്ന വീട് സ്വന്തമാക്കി സാമന്ത

വലിയ വില കൊടുത്താണ് സാമന്ത വീട് തിരികെ സ്വന്തമാക്കിയത്

വലിയ വില കൊടുത്താണ് സാമന്ത വീട് തിരികെ സ്വന്തമാക്കിയത്

author-image
Entertainment Desk
New Update
samantha akkineni, samantha ruth prabhu, സാമന്ത, samantha, naga chaitanya, chaitanya akkineni, chaysam, chay, sam, telugu news, hyderabad news

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സാമന്തയ്ക്ക് നേടാന്‍ കഴിഞ്ഞു. 2017ല്‍ വിവാഹിതരായ സാമന്തയും നാഗചൈതന്യയും നാലു വര്‍ഷം നീണ്ടു നിന്ന ബന്ധത്തിനു ശേഷം കഴിഞ്ഞ വർഷമാണ് വേര്‍പ്പിരിഞ്ഞത്.

Advertisment

വിവാഹശേഷം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്ന വീട് സാമന്ത സ്വന്തമാക്കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടനും നിര്‍മ്മാതാവുമായ മുരളി മോഹനാണ് വാര്‍ത്ത ശരിവെച്ച് രംഗത്ത് വന്നിട്ടുളളത്. ബന്ധം വേര്‍പിരിഞ്ഞ ശേഷം ഇരുവരും വേറെ വീടുകളിലേക്ക് മാറിയെങ്കിലും സാമന്ത അതില്‍ സംതൃപ്ത അല്ലായിരുന്നു. അതുകൊണ്ടാണ് വലിയ വില കൊടുത്ത് വീട് തിരികെ വാങ്ങിച്ചതെന്നും മുരളി പറയുന്നു. വീട്ടിലിപ്പോള്‍ സാമന്തയും അമ്മയും മാത്രമാണ് ഉളളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുളള ' ഖുശി' യാണ് സാമന്തയുടെ പുതിയ സിനിമ. 2022 ഡിസംബര്‍ 23ന് തീയറ്ററുകളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവ നിര്‍വാണ ആണ്.

Nagachaithanya Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: