സാമന്തയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നയൻതാര. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ആരാധകർ കൂടുതൽ അറിയുന്നത്. ഇപ്പോഴിതാ, നയൻതാരയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് വാചാലയാവുകയാണ് സാമന്ത.
സോഷ്യൽ മീഡിയ പേജുകളിൽ ‘കാത്തുവാക്കുല രണ്ടു കാതൽ’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽവച്ച് പകർത്തിയ നയൻതാരയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചാണ് സാമന്ത തന്റെ പ്രിയ സ്നേഹിതയെക്കുറിച്ച് പറഞ്ഞത്. തങ്ങളുടെ സൗഹൃദം വളരെ സ്പെഷ്യലാണ്. അവൾ സോഷ്യൽ മീഡിയയിലില്ല, പക്ഷേ അവൾ അവളുടെ സ്നേഹം നൽകുമെന്നും സാമന്ത പറഞ്ഞിട്ടുണ്ട്.
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ മുഖ്യവേഷത്തിലെത്തുന്ന സിനിമയാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. ഏപ്രിൽ 28 നാണ് സിനിമ റിലീസ് ചെയ്യുക. റൊമാന്റിക് കോമഡി സിനിമയാണിത്. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
Read More: ചോറ്റാനിക്കര മകം തൊഴാൻ നയൻതാരയും വിഘ്നേഷും; വീഡിയോ