ഞങ്ങളെ സമാധാനപരമായി പിരിയാൻ അനുവദിക്കണം; വിവാഹമോചന വാർത്ത ശരിവച്ച് നാഗചൈതന്യ

“ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കുകയും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത തരണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” നാഗചൈതന്യ കുറിക്കുന്നു

naga chaitanya, samantha akkineni, samantha ruth prabhu, samantha chay divorce rumours, chay samantha divorce, chay on divorce rumours, love story, telugu news

സാമന്ത അക്കിനേനിയും നാഗചൈതന്യയും തമ്മിലുള്ള​ വിവാഹമോചന വാർത്തകളാണ് ഏറെനാളായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം. ഇരുവരും വിവാഹമോചനത്തിനായി ശ്രമിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഏതാനും ആഴ്ചകളായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാഗ ചൈതന്യ.

“ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.”

“ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കമെന്നും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,” നാഗ ചൈതന്യ കുറിക്കുന്നു.

മുൻപ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലും വിവാഹമോചന വാർത്തകളോട് പരോക്ഷമായി നാഗചൈതന്യ പ്രതികരിച്ചിരുന്നു. തന്റെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി നിലനിർത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരുന്ന വാർത്തകളിൽ തനിക്ക് വേദനയുണ്ടെന്നുമാണ് നാഗചൈതന്യ പറഞ്ഞത്.

നാഗചൈതന്യയുടെ ഭാര്യയും തെന്നിന്ത്യൻ താരവുമായ സാമന്ത അക്കിനേനി, തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്. വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “തീർച്ചയായും, തുടക്കത്തിൽ, ഇത് അൽപ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകൾ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം ഞാൻ പഠിച്ചത്, ഇന്നത്തെ കാലത്ത് വാർത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാർത്തകളാണെന്നാണ്,” എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.

“ഇതൊന്നും ആളുകളുടെ മനസ്സിൽ അധികനേരം നിലനിൽക്കില്ല. യഥാർത്ഥ വാർത്തകൾ, പ്രസക്തമായ വാർത്തകൾ നിലനിൽക്കും. എന്നാൽ ഇത്തരം ഉപരിപ്ലവമായ വാർത്തകൾ, ടിആർപികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വാർത്തകൾ വിസ്മരിക്കപ്പെടും. ഈ നിരീക്ഷണത്തിൽ ഞാനെത്തി ചേർന്നതോടെ, അതെന്നെ ബാധിക്കുന്നത് നിർത്തി.”

താൻ സോഷ്യൽ മീഡിയയിൽ അധികം ശ്രദ്ധിക്കുകയോ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും കൂടുതൽ സമയം ചെലവഴിക്കുകയോ ചെയ്യാറില്ലെന്ന് നാഗചൈതന്യ വെളിപ്പെടുത്തി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ താൻ സോഷ്യൽ മീഡിയയിൽ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ കോവിഡ് മഹാമാരി വന്നതോടെ അത് നിർത്തിവെന്നും നാഗ ചൈതന്യ പറയുന്നു. “ഒന്നു രണ്ടു വർഷം മുമ്പ് വരെ സോഷ്യൽ മീഡിയ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരി വന്നതിനു ശേഷം എന്നിൽ എന്തോ പരിണമിച്ചതായി തോന്നുന്നു. അല്ലെങ്കിൽ എന്തോ എന്നെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോയി, അതോടെ ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു.”

വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം വേർതിരിച്ച് സൂക്ഷിക്കാൻ താനിഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ നാഗചൈതന്യ ഇക്കാര്യം തന്റെ മാതാപിതാക്കളിൽ നിന്നും താൻ വളരെ ചെറുപ്പത്തിൽ തന്നെ പഠിച്ച കാര്യമാണെന്നും വ്യക്തമാക്കി. “എന്റെ കരിയറിലെ തുടക്കം മുതൽ ഞാനെന്റെ വ്യക്തിഗത ജീവിതം തീർത്തും വ്യക്തിപരമായും പ്രൊഫഷണൽ ജീവിതം പ്രൊഫഷണലായും തന്നെയാണ് നിലനിർത്തുന്നത്. ഞാനൊരിക്കലും രണ്ടും മിക്സ് ചെയ്തിട്ടില്ല. എന്റെ മാതാപിതാക്കളിൽ നിന്ന് പഠിച്ച ശീലമാണിത്. അവർ വീട്ടിൽ വന്നുകഴിഞ്ഞാൽ ഒരിക്കലും ജോലിയെക്കുറിച്ച് സംസാരിക്കുന്നതു കണ്ടിട്ടില്ല. അവർ ജോലിക്ക് പോകുമ്പോൾ, അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ജോലിയിലേക്കും കൊണ്ടുവരാറില്ല. വളരെ നല്ലൊരു ബാലൻസ് തന്നെ അവർ സൂക്ഷിച്ചിരുന്നു, ഞാനെപ്പോഴും അത് ശ്രദ്ധിച്ചിരുന്നു.”

Read more: സാമന്തയുടെ സന്തോഷത്തിൽ പങ്കുചേർന്ന് നയൻതാരയും വിഘ്നേഷും; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samantha prabhu naga chaitanya akkineni divorce statement

Next Story
ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം ഐശ്വര്യ പാരീസിലേക്ക്; ചിത്രങ്ങൾaishwarya rai, ഐശ്വര്യറായ്, അഭിഷേക് ബച്ചൻ, ആരാധ്യ, abhishek bachchan, aaradhya, amitabh bachchan, aishwarya rai bachchan, latest bollywood pics, bollywood news
The moderation of comments is automated and not cleared manually by malayalam.indianexpress.com