അടുത്തിടെ ആരാധകര്‍ ഏറ്റവുമധികം ആഘോഷിച്ച താരവിവാഹങ്ങളിൽ ഒന്നായിരുന്നു സാമന്തയുടേയും നാഗ ചൈതന്യയുടേയും. എട്ടുവര്‍ഷം മുമ്പ് വിണ്ണൈതാണ്ടി വരുവായ എന്ന ഗൗതം വാസുദേവ മേനോന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ആ പ്രണയം മൊട്ടിട്ടത്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും എത്തിയിരിക്കുകയാണ്, പരസ്പരം ഒന്നിക്കാന്‍ കാരണമായ ആ ഇടത്തോട് നന്ദി പറയാന്‍.

സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘സാധാരണയായി സെല്‍ഫികളോട് തീരെ ഇഷ്ടമില്ല, പക്ഷെ ഇത് ആവശ്യമായിരുന്നു. സെന്‍ട്രല്‍ പാര്‍ക്ക്… എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാം തുടങ്ങിയ ഇടം… എല്ലാ മാജിക്കിനും നന്ദി.. നന്ദി പറയാന്‍ തിരിച്ചുവരേണ്ടതുണ്ടായിരിന്നു…’ സാമന്ത ചിത്രത്തോടൊപ്പം കുറിച്ചു.

#Newyorkskies

A post shared by Samantha Akkineni (@samantharuthprabhuoffl) on

2010ല്‍ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ‘യെ മായാ ചെസവ’ എന്ന ചിത്രത്തിലൂടെയാണ് സാമന്തയുടെ അരങ്ങേറ്റം. പിന്നീട് ഈ ചിത്രം ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന പേരില്‍ തമിഴിലും പുറത്തിറങ്ങി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ചിമ്പുവും തൃഷയുമായിരുന്നു. ഈ ചിത്രത്തില്‍ സാമന്തയും നാഗ ചൈതന്യയും അഭിനയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ