വളർത്തുനായ ഹാഷിന്റെ ബെർത്ത്ഡേ ആഘോഷിച്ച് സാമന്ത. നവംബർ24 നായിരുന്നു ഹാഷിന്റെ മൂന്നാം ജന്മദിനം. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമന്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാഗചൈതന്യയുമായുള്ള വേർപിരിയലിനുശേഷമുള്ള ഹാഷിന്റെ ആദ്യ ബെർത്ത്ഡേയാണിത്.
മൂന്നു വർഷങ്ങൾക്കു മുൻപാണ് സാമന്തയും നാഗചൈതന്യയും ചേർന്ന് ഹാഷിനെ സ്വന്തമാക്കിയത്. ഹാഷ് അക്കിനേനി എന്നായിരുന്നു പേര് നൽകിയത്. എന്നാൽ നാഗചൈതന്യയുമായി വേർപിരിഞ്ഞശേഷം ഹാഷിന്റെ പേരിൽനിന്നും അക്കിനേനി സാമന്ത നീക്കിയിരുന്നു.
നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞുവെന്ന വാർത്ത ആരാധകർക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. വെള്ളിത്തിരയിലെ തങ്ങളുടെ പ്രിയ ജോഡികൾ ജീവിതത്തിലും ഒന്നായപ്പോൾ ഇരുവരുടെയും ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വേർപിരിയുന്നുവെന്ന് അറിയിച്ചത്.
സാമന്ത തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അക്കിനേനി എന്ന പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്. നാഗചൈതന്യയാണ് ട്വിറ്ററിലൂടെ തങ്ങൾ വേർപിരിയുകയാണെന്നത് സ്ഥിരീകരിച്ചത്.
Read More: നാഗചൈതന്യയുടെ ഓർമ്മകൾ വേണ്ട; ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് സാമന്ത