Latest News

ക്യാരറ്റ് കൊണ്ട് ഇഡലി മുതൽ സമൂസ വരെ, ഒരാഴ്ചത്തേക്കുള്ള മെനു റെഡിയെന്ന് സാമന്ത

അടുക്കളത്തോട്ടത്തിലെ വിളവെടുപ്പ് ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

ലോക്ക്ഡൗൺ കാലത്ത് വീണുകിട്ടിയ സമയം കുടുംബത്തിനൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി. പാചകവും കൃഷിയുമൊക്കെയായി സജീവമാണ് താരം. അടുക്കളത്തോട്ടവും മൈക്രോ ഗ്രീൻ കൃഷിയുമൊക്കെയായി തിരക്കിലാണ് താരം. ക്യാരറ്റ് വിളവെടുപ്പിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സാമന്ത ഇപ്പോൾ. “ഈ ആഴ്ചയിലെ മെനു… ക്യാരറ്റ് ജ്യൂസ്, ക്യാരറ്റ് പച്ചടി, ക്യാരറ്റ് ഹൽവ, ക്യാരറ്റ് ഫ്രൈ, ക്യാരറ്റ് പക്കോട, ക്യാരറ്റ് ഇഡ്ഡലി, ക്യാരറ്റ് സമൂസ,” എന്നാണ് ചിത്രത്തിന് സാമന്ത ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

 

View this post on Instagram

 

The menu this week … Carrot juice , carrot pachadi , carrot halwa , carrot fry , carrot pakodi , carrot idli , carrot samosa #growwithme

A post shared by Samantha Akkineni (@samantharuthprabhuoffl) on

കുറച്ചുനാളുകൾക്ക് മുൻപ് മൈക്രോ ഗ്രീൻ കൃഷിരീതികളും സാമന്ത പങ്കുവച്ചിരുന്നു. “മൈക്രോ ഗ്രീൻ‌സിന്റെ ആദ്യത്തെ വിളവെടുപ്പ്. വളർത്താൻ‌ താൽ‌പ്പര്യമുള്ളവർ‌ക്കായി, നിങ്ങൾക്ക് വേണ്ടത് ഒരു ട്രേ, കൊക്കോപീറ്റ്, വിത്തുകൾ, ഒരു തണുത്ത മുറി (ഞാൻ എന്റെ കിടപ്പുമുറിയാണ് ഉപയോഗിച്ചത്, അവിടെ സൂര്യപ്രകാശം ഭാഗികമായി അനുവദിക്കുന്ന ഒരു ജാലകം ഉണ്ട്). ട്രേയിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ, അതിനടുത്തായി ഒരു ബെഡ് സൈഡ് ലാമ്പ് സ്ഥാപിക്കാം.” സാമന്ത കുറിക്കുന്നു.

“ഘട്ടം 1: കൊക്കോപീറ്റ് ഉപയോഗിച്ച് ട്രേ നിറയ്ക്കുക. ഘട്ടം രണ്ട് വിത്തുകൾ പാകുക, പിന്നീട് കൊക്കോപീറ്റ് പൂർണ്ണമായും നനയുന്നതുവരെ വെള്ളം തളിക്കുക. വീടിനകത്ത് തണുപ്പുള്ള സ്ഥലത്ത്, ജാലകത്തിനടുത്തായി ഈ ട്രേ സ്ഥാപിക്കുക. സൂര്യപ്രകാശം കുറവാണെങ്കിൽ നിങ്ങൾക്ക് ഒരു ബെഡ്സൈഡ് ലാമ്പ് ഉപയോഗിക്കാം.നാലു ദിവസം കഴിയുമ്പോൾ മുള വന്നത് കാണാം. അഞ്ചാം ദിവസം ട്രേയുടെ കവർ നീക്കം ചെയ്ത് ദിവസവും ഒരു നേരം വെള്ളം തളിക്കുക. എട്ടാം ദിവസം മുതൽ പതിനാലാം ദിവസം വരെ നിങ്ങളുടെ മൈക്രോ ഗ്രീനുകൾ വിളവെടുക്കാം,” സാമന്ത പറയുന്നു.

 

View this post on Instagram

 

My first harvest of cabbage microgreens.. For those of you interested in growing your own … all you need is a tray , cocopeat , seeds and a cool room (I used my bedroom ) that has a window that lets sunlight partially in .. if the tray isn’t getting much sunlight , a bed side lamp can be placed near it .. Step 1: fill the tray with cocopeat … leave room at the top Step 2: sprinkle the seeds Step 3: spray water generously till the cocopeat is completely moist and cover the tray. Place the tray in the coolest area of your house next to a window .. if there is less sunlight you can use a bedside lamp (I did that ) . Leave it for 4 days .. (you can check on it everyday you ll see it sprout ) . On the 5th day remove the cover of the tray and spray water generously once everyday .. By day 8 your microgreens are ready to harvest upto day 14 … I got my seeds from @zeptogreens .. happy gardening

A post shared by Samantha Akkineni (@samantharuthprabhuoffl) on

കൃഷിക്ക് ഒപ്പം കുക്കിംഗ് പഠനത്തിലും സജീവമാണ് സാമന്ത.

 

View this post on Instagram

 

It is my pleasure to share with you one of Vibrant Living’s recent creations that was especially tweaked for our favourite girl Samantha @samantharuthprabhuoffl who is all about learning healthy cooking and inspiring you on sustainable lifestyle. She is a quick learner, smart and genuine in her interest and asks me all the right questions. You are on an amazing journey with her. It is wonderful to see that Samantha’s passion and philosophy of growing food, eating local, cooking healthy aligns with my greatest interest in life which is showing people how one can eat healthy and tasty at the same time… without a need to compromise. I am really looking forward to sharing more and more recipes, ideas and tips on food and nutrition. I believe there is no skill greater than cooking for yourself and your family. The recent covid times are a proof of my belief. Here is a recipe for an exotic, healthy, plant based soup that is made with local ingredients grown on my terrace garden and or easily available from the local markets. This recipe is very nutritious as it is loaded with ingredients that are extremely good for you and it is easy to make. Did you know purslane is very high in omega oils? A must greens for vegans. Amaranth leaves are high in iron, calcium, magnesium and protein. The actual recipe is in the comments. . . . . . #recipe #healthy #tasty #plantbased #local #plantbased #soup #sustainableliving #amaranth #purslane #coconut #terracegarden #kitchengarden #influencer #nutritionist #vibrantliving #vibrantlivingbysridevijasti Pc @_highroad_

A post shared by Sridevi Jasti (@vibrantlivingbysridevijasti) on

ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ സാമന്ത സമയം കണ്ടെത്തിയിരുന്നു. തന്റെ വളർത്തുനായ ഹാഷിന്റെ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ സാമന്ത പങ്കുവച്ചിരുന്നു.

Read more: ആ വേദന മറന്നത് ഹാഷ് വന്നതിൽ പിന്നെ: സാമന്ത

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samantha harvests first batch of carrot instagram

Next Story
BTS, B-side version of Dynamite: പുത്തൻ റെക്കോർഡുകൾ ലക്ഷ്യം വച്ച് വീണ്ടും അവർbts, dynamite, bts dynamite, bts dynamite b side, dynamite b side, ഡൈനാമൈറ്റ്, ബിടിഎസ്, b side dynamite, bts song, bts new song
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express