/indian-express-malayalam/media/media_files/uploads/2020/08/Samantha-Akkineni-1.jpg)
ലോക്ക്ഡൗൺ കാലത്ത് വീണുകിട്ടിയ സമയം കുടുംബത്തിനൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി. പാചകവും കൃഷിയുമൊക്കെയായി സജീവമാണ് താരം. അടുക്കളത്തോട്ടവും മൈക്രോ ഗ്രീൻ കൃഷിയുമൊക്കെയായി തിരക്കിലാണ് താരം. ക്യാരറ്റ് വിളവെടുപ്പിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സാമന്ത ഇപ്പോൾ. "ഈ ആഴ്ചയിലെ മെനു... ക്യാരറ്റ് ജ്യൂസ്, ക്യാരറ്റ് പച്ചടി, ക്യാരറ്റ് ഹൽവ, ക്യാരറ്റ് ഫ്രൈ, ക്യാരറ്റ് പക്കോട, ക്യാരറ്റ് ഇഡ്ഡലി, ക്യാരറ്റ് സമൂസ," എന്നാണ് ചിത്രത്തിന് സാമന്ത ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
കുറച്ചുനാളുകൾക്ക് മുൻപ് മൈക്രോ ഗ്രീൻ കൃഷിരീതികളും സാമന്ത പങ്കുവച്ചിരുന്നു. "മൈക്രോ ഗ്രീൻസിന്റെ ആദ്യത്തെ വിളവെടുപ്പ്. വളർത്താൻ താൽപ്പര്യമുള്ളവർക്കായി, നിങ്ങൾക്ക് വേണ്ടത് ഒരു ട്രേ, കൊക്കോപീറ്റ്, വിത്തുകൾ, ഒരു തണുത്ത മുറി (ഞാൻ എന്റെ കിടപ്പുമുറിയാണ് ഉപയോഗിച്ചത്, അവിടെ സൂര്യപ്രകാശം ഭാഗികമായി അനുവദിക്കുന്ന ഒരു ജാലകം ഉണ്ട്). ട്രേയിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ, അതിനടുത്തായി ഒരു ബെഡ് സൈഡ് ലാമ്പ് സ്ഥാപിക്കാം." സാമന്ത കുറിക്കുന്നു.
"ഘട്ടം 1: കൊക്കോപീറ്റ് ഉപയോഗിച്ച് ട്രേ നിറയ്ക്കുക. ഘട്ടം രണ്ട് വിത്തുകൾ പാകുക, പിന്നീട് കൊക്കോപീറ്റ് പൂർണ്ണമായും നനയുന്നതുവരെ വെള്ളം തളിക്കുക. വീടിനകത്ത് തണുപ്പുള്ള സ്ഥലത്ത്, ജാലകത്തിനടുത്തായി ഈ ട്രേ സ്ഥാപിക്കുക. സൂര്യപ്രകാശം കുറവാണെങ്കിൽ നിങ്ങൾക്ക് ഒരു ബെഡ്സൈഡ് ലാമ്പ് ഉപയോഗിക്കാം.നാലു ദിവസം കഴിയുമ്പോൾ മുള വന്നത് കാണാം. അഞ്ചാം ദിവസം ട്രേയുടെ കവർ നീക്കം ചെയ്ത് ദിവസവും ഒരു നേരം വെള്ളം തളിക്കുക. എട്ടാം ദിവസം മുതൽ പതിനാലാം ദിവസം വരെ നിങ്ങളുടെ മൈക്രോ ഗ്രീനുകൾ വിളവെടുക്കാം," സാമന്ത പറയുന്നു.
കൃഷിക്ക് ഒപ്പം കുക്കിംഗ് പഠനത്തിലും സജീവമാണ് സാമന്ത.
ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ സാമന്ത സമയം കണ്ടെത്തിയിരുന്നു. തന്റെ വളർത്തുനായ ഹാഷിന്റെ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ സാമന്ത പങ്കുവച്ചിരുന്നു.
Read more: ആ വേദന മറന്നത് ഹാഷ് വന്നതിൽ പിന്നെ: സാമന്ത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.