ആരാധകർ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ സിനിമയാണ് ‘ബീസ്റ്റ്’. അടുത്തിടെ റിലീസ് ചെയ്ത സിനിമയിലെ അറബിക് കുത്തു പാട്ടിന് വൻവരവേൽപാണ് ആരാധകരിൽനിന്നും ലഭിച്ചത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഗാനം. ഇന്റർനെറ്റിലും ഗാനം തരംഗമായിട്ടുണ്ട്.
ഇപ്പോഴിതാ, ബീസ്റ്റിലെ അറബിക് കുത്തു പാട്ടിന് വിമാനത്താവളത്തിൽവച്ച് ചുവടുവച്ചിരിക്കുകയാണ് സാമന്ത. തന്റെ ഇൻസ്റ്റഗ്രാം പേജിൽ സാമന്ത ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാലന്റൈൻസ് ഡേയിലാണ് ബീസ്റ്റിന്റെ അണിയറപ്രവർത്തകർ സിനിമയിലെ ആദ്യ ഗാനമായ അറബിക് കുത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദർ ആണ് ബീസ്റ്റിന്റെ സംഗീത സംവിധായകൻ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ്‌യും പൂജ ഹെഗ്ഡെയുമാണ് പ്രധാന വേഷം ചെയ്യുന്നത്.
വിജയിയുടെ സിനിമാ കരിയറിലെ 65-ാമത്തെ ചിത്രമാണ് ബീസ്റ്റ്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ 14 നാണ് ചിത്രം റിലീസ് ചെയ്യുക.
Read More: സ്വിറ്റ്സർലൻഡിൽ അവധിക്കാല ആഘോഷത്തിൽ സാമന്ത