സ്വിറ്റ്സർലൻഡിൽ അവധിക്കാല ആഘോഷത്തിലാണ് സാമന്ത. കൂട്ടുകാരി ശിൽപ റെഡ്ഡിയും സാമന്തയ്ക്ക് ഒപ്പമുണ്ട്. വെക്കേഷനിൽ സ്കീയിങ് പരിശീലിക്കുകയും ചെയ്യുന്നുണ്ട് താരം. സ്കീയിങ്ങിനിടെ താഴെ വീണ പുതിയ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് സാമന്ത. മഞ്ഞിലൂടെ ഗ്ലൈഡിങ് ചെയ്യവേ ബാലൻസ് നഷ്ടപ്പെട്ട് താഴെ വീഴുന്ന സാമന്തയെയാണ് വീഡിയോയിൽ കാണാനാവുക.
തന്റെ സ്കീയിങ് പരിശീലകയുടെ ചിത്രവും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിശീലനത്തിനിടെ ഒരു 100 തവണയെങ്കിലും താൻ വീണുവെന്നും ഓരോ തവണയും എഴുന്നേറ്റുവെന്നും സാമന്ത പറയുന്നു. ഇത് ഉപേക്ഷിക്കണമെന്ന ചിന്ത ഒന്നിലധികം തവണ തന്റെ മനസ്സിലൂടെ കടന്നുപോയെന്നും പക്ഷേ ഇപ്പോൾ ഇത് ആഹ്ലാദം നൽകുന്നുവെന്നും സാമന്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
അല്ലു അര്ജുന് നായകനായ പുഷ്പയിലെ അതിഥി വേഷത്തിലാണ് സാമന്ത അവസാനമായി പ്രത്യക്ഷപ്പെട്ടത്. ശാകുന്തളം, കാത്തുവാക്കുല രണ്ടു കാതൽ, യശോദ തുടങ്ങിയ ചിത്രങ്ങളിലും സാമന്ത അഭിനയിക്കുന്നുണ്ട്.
Read More: ‘ഊ അന്തവാ…’ ഐറ്റം ഡാൻസ് പരിശീലിക്കുന്ന സാമന്തയുടെ വീഡിയോ വൈറൽ