Latest News

നാഗചൈതന്യയുടെ ഓർമ്മകൾ വേണ്ട; ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് സാമന്ത

വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്

Samantha, actress, ie malayalam

നാഗചൈതന്യയും സാമന്തയും വേർപിരിയുന്നുവെന്ന വാർത്ത ആരാധകർക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. വെള്ളിത്തിരയിലെ തങ്ങളുടെ പ്രിയ ജോഡികൾ ജീവിതത്തിലും ഒന്നായപ്പോൾ ഇരുവരുടെയും ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വേർപിരിയുന്നുവെന്ന് അറിയിച്ചത്.

ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽനിന്നും നാഗചൈതന്യയ്ക്കൊപ്പമുള്ള ഫൊട്ടോകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് സാമന്ത. കഴിഞ്ഞ 5 വർഷത്തിനിടെ താൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സാമന്ത ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

സാമന്ത തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അക്കിനേനി എന്ന പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്. നാഗചൈതന്യയാണ് ട്വിറ്ററിലൂടെ തങ്ങൾ വേർപിരിയുകയാണെന്നത് സ്ഥിരീകരിച്ചത്.

“ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.”

“ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കമെന്നും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,” എന്നാണ് നാഗ ചൈതന്യ കുറിച്ചത്.

‘യേ മായ ചെസവേ’ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2017ലാണ് വിവാഹിതരായത്.

Read More: ഹിമാലയൻ യാത്രാവിശേഷങ്ങളുമായി സാമന്ത

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samantha deletes all pictures with naga chaitanya on instagram

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com