scorecardresearch

Latest News

അവൾ വന്നു, സ്വപ്നം കണ്ടു, കീഴടക്കി; നയൻതാരയ്ക്ക് പിറന്നാൾ ആശംസയുമായി സാമന്ത

നയൻതാരയുടെ പിറന്നാൾ ആഘോഷത്തിൽനിന്നുള്ള ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്

nayanthara, samantha, ie malayalam

നയൻതാരയുടെ 37-ാം ജന്മദിനമാണ് ഇന്ന്. സിനിമാ ലോകത്തെ സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് സാമന്ത ബെർത്ത്ഡേ ഗേൾ നയൻതാരയ്ക്ക് ആശംസകൾ നേർന്നത്.

”അവൾ വന്നു, അവൾ കണ്ടു, അവൾ ധൈര്യപ്പെട്ടു, അവൾ സ്വപ്നം കണ്ടു, അവൾ പെർഫോം ചെയ്തു, അവൾ കീഴടക്കി… ഹാപ്പി ബെർത്ത്ഡേ നയൻ”, സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നയൻതാരയുടെ പിറന്നാൾ ആഘോഷത്തിൽനിന്നുള്ള ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന സിനിമയുടെ സെറ്റിൽവച്ചായിരുന്നു നയൻസിന്റെ പിറന്നാൾ ആഘോഷം. സാമന്ത, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്കായി വിഘ്നേഷ് ഒരുക്കിയ സർപ്രൈസ് പിറന്നാൾ പാർട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. നയൻതാര എന്നെഴുതി കേക്കും വിഘ്നേഷ് തന്റെ പ്രിയതമയ്ക്കായി ഒരുക്കിയിരുന്നു.

വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിനായാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ നയൻതാര വെളിപ്പെടുത്തിയിരുന്നു.

Read More: പ്രിയപ്പെട്ടവൾ, കൺമണി; നയൻതാരയുടെ ജന്മദിനം ആഘോഷമാക്കി വിഘ്നേഷ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Samantha birthday wishes to nayanthara