/indian-express-malayalam/media/media_files/2025/12/01/samantha-ruth-prabhu-raj-nidimoru-wedding-photos-fi-1-2025-12-01-14-56-58.jpg)
പ്രശസ്ത തെന്നിന്ത്യൻ താരം സമാന്ത റൂത്ത് പ്രഭുവും പ്രശസ്ത സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
തിരക്കുകളിൽ നിന്നും ആർഭാടങ്ങളിൽ നിന്നും അകന്ന്, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. ലളിതമായി നടന്ന വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമാന്ത തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ആരാധക ലോകം ഈ സന്തോഷ വാർത്ത ഏറ്റെടുത്തത്.
Also Read: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
വിവാഹത്തിന് ഇരുവരും തിരഞ്ഞെടുത്തത് പരമ്പരാഗതമായ വേഷങ്ങളാണ്. അതിമനോഹരമായ ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് സമാന്ത അണിഞ്ഞത്. സാരിയുടെ ബോർഡറിലും പല്ലുവിലും അതിസൂക്ഷ്മമായ സ്വർണ്ണ നിറത്തിലുള്ള സരി വർക്കുകൾ കാണാം.
Also Read: എന്തുകൊണ്ട് ലളിത ജോർജ് സാറിനെ കൊന്നില്ല? മറുപടി നൽകി തരുൺ മൂർത്തി
/filters:format(webp)/indian-express-malayalam/media/media_files/2025/12/01/samantha-ruth-prabhu-raj-nidimoru-wedding-photos-3-2025-12-01-14-22-34.jpg)
ആഡംബര പൂർണ്ണമായ ഒരു സ്റ്റേറ്റ്മെന്റ് നെക്ലേസ്, അതിനോട് ഇണങ്ങുന്ന സ്വർണ്ണ വളകൾ, കമ്മലുകൾ എന്നിവ ആഭരണങ്ങളായി തിരഞ്ഞെടുത്തു. മുടി ഭംഗിയായി കെട്ടിവെച്ച് തമിഴ്-തെലുങ്ക് ശൈലിയിൽ മുല്ലപ്പൂ ചൂടിയത് സാമന്തയുടെ വേഷത്തിന് പൂർണ്ണത നൽകി.
/filters:format(webp)/indian-express-malayalam/media/media_files/2025/12/01/samantha-ruth-prabhu-raj-nidimoru-wedding-photos-2025-12-01-14-22-34.jpg)
രാജ് നിദിമോരു വെള്ള നിറത്തിലുള്ള പരമ്പരാഗത കുർത്തയും പൈജാമയും ധരിച്ചു. ഇതിന് മുകളിൽ ബീജ് നിറത്തിലുള്ള നെഹ്റു ജാക്കറ്റ് അണിഞ്ഞത് വേഷത്തിന് കൂടുതൽ ഗാംഭീര്യവും പൂർണ്ണതയും നൽകി. ചിത്രങ്ങളിൽ ഇരുവരും സന്തോഷത്തോടെ കൈകോർത്ത് പുഞ്ചിരിച്ച് നിൽക്കുന്നത് കാണാം.
/filters:format(webp)/indian-express-malayalam/media/media_files/2025/12/01/samantha-ruth-prabhu-raj-nidimoru-wedding-photos-1-2025-12-01-14-22-34.jpg)
സാമന്തയുടെയും രാജിന്റെയും രണ്ടാം വിവാഹമാണിത്. നടൻ നാഗ ചൈതന്യയായിരുന്നു സാമന്തയുടെ ആദ്യ ഭർത്താവ്. എന്നാൽ 2021ൽ ഇരുവരും വേർപിരിഞ്ഞു. അതേസമയം, രാജ് നിദിമോരുവും വിവാഹമോചിതനാണ്. ശ്യാമലി ദേയെ ആയിരുന്നു രാജിന്റെ പങ്കാളി. 2022ൽ ഇരുവരും വേർപിരിഞ്ഞു.
സമാന്തയും രാജും 'ദി ഫാമിലി മാൻ 2', 'സിറ്റാഡെൽ: ഹണി ബണ്ണി' എന്നീ പ്രോജക്റ്റുകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ രാജിനൊപ്പമുള്ള ചിത്രങ്ങൾ പതിവായി പങ്കുവെച്ചതിനെത്തുടർന്നാണ് ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ജോലിയുമായി ബന്ധമില്ലാത്ത സാഹചര്യങ്ങളിലും ഇരുവരെയും ഒരുമിച്ച് കാണുന്നത് പതിവായിരുന്നു. പ്രണയ ഗോസിപ്പുകൾക്കൊടുവിൽ​ ഇരുവരും വിവാഹിതരായി തങ്ങളുടെ ബന്ധത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ് ഇപ്പോൾ.
Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us/filters:format(webp)/indian-express-malayalam/media/media_files/2025/12/01/samantha-ruth-prabhu-raj-nidimoru-wedding-photos-4-2025-12-01-14-22-34.jpg)