/indian-express-malayalam/media/media_files/uploads/2019/09/Samantha-Nagachaithanya.jpg)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഭർത്താവ് നാഗ ചൈതന്യയുമൊത്തുള്ള സ്പാനിഷ് അവധിക്കാലത്തെ പോസ്റ്റുകളുമായി സമാന്ത സോഷ്യൽ മീഡിയയിൽ താരമാകുകയാണ്. ഭർതൃപിതാവ് നാഗാർജുനയുടെ ജന്മദിനം ആഘോഷിക്കാൻ ഇബിസയിലേക്ക് പോയ താരത്തിന് തിരിച്ചു വരാനുള്ള പദ്ധതിയില്ലെന്ന് തോന്നിക്കും വിധമാണ് ഓരോ പോസ്റ്റുകളും.
Read More: ഈ വിവാഹം ഞാനെന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം: സാമന്ത അക്കിനേനി
View this post on InstagramI love you for always pretending to be as enthusiastic as I am @chayakkineni #childrenofthe80s
A post shared by Samantha Akkineni (@samantharuthprabhuoffl) on
ഇബിസയിലെ ഒരു നിശാ പാർട്ടിയിൽ ഒരു ഭാഗത്ത് നിന്ന് സാമന്തയും നാഗ ചൈതന്യയും ഡാൻസ് ചെയ്ത് തകർക്കുകയാണ്. സാമന്തയുടെ ആവേശത്തിനൊപ്പമെത്താൻ നാഗ ചൈതന്യയും ശ്രമിക്കുന്നുണ്ട്. 'വീ വിൽ വീ വിൽ റോക്ക് യൂ' എന്ന ഗാനത്തിനാണ് ഇരുവരും ചുവട് വയ്ക്കുന്നത്.
അടുത്ത മാസമാണ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നത്. എട്ടുവർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് 2017ൽ സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്.
നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സാമന്ത മുമ്പ് പറഞ്ഞിട്ടുണ്ട്. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ‘മജിലി’. രണ്ടുവർഷം മുൻപാണ് സാമന്തയും നാഗാർജനയുടെ മകനും നടനുമായ നാഗ ചൈതന്യയും വിവാഹിതരായത്. ബോയ് ഫ്രണ്ടായിരുന്ന നാഗ ചൈതന്യയേക്കാളും ഭർത്താവായ നാഗ് ചൈതന്യയെ താൻ പ്രണയിക്കുന്നുവെന്നും സാമന്ത പറഞ്ഞിട്ടുണ്ട്.
യേ മായ ചെസവേ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. യെമായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലാണ് നാഗചൈതന്യയും സാമന്തയും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. ഓട്ടോനഗർ, സൂര്യ, മനം തുടങ്ങിയ ചിത്രങ്ങളിലും അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.