വിജയ് സേതുപതി ട്രാൻസ്ജെൻഡർ ആയി എത്തുന്ന സിനിമയാണ് സൂപ്പർ ഡീലക്‌സ്. ശിൽപ എന്ന ട്രാൻസ്ജെൻഡറുടെ വേഷത്തിലാണ് സേതുപതി എത്തുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക. സിനിമയിലെ തന്റെ ഭാഗം സാമന്ത അഭിനയിച്ചു കഴിഞ്ഞു. ഇതിന്റെ സന്തോഷം സെറ്റിൽ കേക്ക് മുറിച്ചാണ് സാമന്ത ആഘോഷിച്ചത്.

സാമന്തയുടെ സന്തോഷത്തിൽ സംവിധായകൻ ത്യാഗരാജും ഫഹദ് ഫാസിലും മറ്റു അണിയറ പ്രവർത്തകരും പങ്കുചേർന്നു. ഫഹദ് ഫാസിൽ ചിത്രത്തിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വേലൈക്കാരനുശേഷമുളള ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് സൂപ്പർ ഡീലക്‌സ്.

‘ആരണ്യ കാണ്ടം’ എന്ന സിനിമയ്‌ക്കുശേഷം ത്യാഗരാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് സൂപ്പർ ഡീലക്‌സ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

Read More: അണിഞ്ഞൊരുങ്ങി ‘സുന്ദരിയായി’ സേതുപതി, കണ്ണില്‍ പ്രണയം നിറച്ച് ഫഹദ് ഫാസില്‍; അണിയറയില്‍ ‘അത്ഭുതമൊരുങ്ങുന്നു’

ചിത്രത്തിലെ വിജയ് സേതുപതിയുടെ ലുക്ക് കഴിഞ്ഞ വർഷം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സാരിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വിജയ്‌യുടെ ചിത്രമാണ് പുറത്തുവിട്ടത്. ഇതോടെ ആരാധകരെല്ലാം സൂപ്പർ ഡീലക്‌സ് സിനിമയ്‌ക്കായി കാത്തിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ