/indian-express-malayalam/media/media_files/uploads/2018/03/Samantha.jpg)
പ്രഭാസ്, അനുഷ്‌ക ഷെട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് സാമന്തയാണെന്ന് റിപ്പോര്‍ട്ടുകള്‍. രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. അതേസമയം, നായികാ കഥാപാത്രമാകാന്‍ റാഖി ഖന്നയേയും റാകുല്‍ പ്രീതിനേയും രാജമൗലി പരിഗണിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാമന്തയും രാം ചരണും ആദ്യമായി ഒന്നിക്കുന്ന 'രംഗസ്ഥലം' എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന സമയത്താണ് ഇരുവരേയും വീണ്ടും പ്രധാന കഥാപാത്രങ്ങളാക്കി സിനിമയെടുക്കാന്‍ എസ് എസ് രാജമൗലിയും ആലോചിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
ബാഹുബലിക്കു ശേഷം ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ദെസമുരുഡു, ക്യാമറാമാന്‍ ഗംഗ തൊ രാംബാബു എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ദനയ്യയാണ് ഈ ചിത്രത്തിനും പണമിറക്കുന്നത്. ഇതിനു ശേഷം മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും രാജമൗലി സംവിധാനം ചെയ്യുക. ചിത്രം നിര്‍മ്മിക്കുന്നത് കെ.എല്‍.നാരായണന്‍. 2019ഓടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us